- Trending Now:
ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ ഏറ്റവും പുതിയ പരിഷ്‌കരണങ്ങളില്‍ ഒന്നാണ് ബ്ലൂ ടിക്ക് അക്കൗണ്ടുകളില്‍ നിന്നും സബ്‌സ്‌ക്രിപ്ഷന്‍ മുഖാന്തരം പണം ഈടാക്കല്‍. ഇതോടെ, നിശ്ചിത തുക നല്‍കിയാല്‍ മാത്രമാണ് ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ ബ്ലൂ ടിക്ക് തെളിയുകയുള്ളൂ.
എന്നാല്‍, ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവില്‍, ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്‌കരണം ബാധിക്കില്ല. പുതിയ ഉപയോക്താക്കളില്‍ നിന്നും, ബ്ലൂ ബാഡ്ജ് ആവശ്യപ്പെടുന്നവരില്‍ നിന്നും മാത്രമാണ് ബ്ലൂ ടിക്കിനായി തുക ഈടാക്കുക.
മുന്‍പ് അക്കൗണ്ടിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നതോടെ നിശ്ചിത തുക അടയ്ക്കണം. അല്ലെങ്കില്‍, 90 ദിവസത്തിനു ശേഷം അവരുടെ ബ്ലൂ ബാഡ്ജുകള്‍ നഷ്ടപ്പെടുന്നതാണ്. അതേസമയം, ട്വിറ്ററില്‍ അക്കൗണ്ട് ഉള്ള വലിയ ബ്രാന്‍ഡ് പരസ്യ ദാതാക്കള്‍ക്ക് ഈ ആഴ്ച മുതല്‍ അവരുടെ പേരിനു താഴെ 'ഔദ്യോഗിക' ലേബല്‍ ഉണ്ടായിരിക്കുമെന്ന സൂചനയും കമ്പനി നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.