- Trending Now:
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കം ഇലോണ്‍ മസ്ക് ആരംഭിച്ചതായി റിപ്പോർട്ട്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി ടെലികോം വകുപ്പിന് ലൈസന്‍സ് അപേക്ഷ നൽകി.
ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പാണ് നിയമങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഔദ്യോഗിക ഉറവിടം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആഗോള കമ്പനികൾ ഇന്ത്യൻ ബഹിരാകാശത്തിൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും സ്‌പേസ് എക്സ് അതിലൊന്നാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബും, റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഉപഗ്രഹ വിഭാഗവും ഇതിനകം ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. ലൈസൻസിന് അപേക്ഷിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്‌പേസ് എക്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.