Sections

ട്വിറ്ററില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ബില്ലുകള്‍; കൂസാതെ ഇലോണ്‍ മസ്‌ക്

Thursday, Nov 24, 2022
Reported By admin
twitter

ഈ മാസത്തിന്റെ തുടക്കത്തിലാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്


ട്വിറ്ററിന്റെ ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ബില്ലുകള്‍ അടയ്ക്കാതെ ഇലോണ്‍ മസ്‌ക്. ബില്ലുകള്‍ അടയ്ക്കുന്നതിന് മസ്‌ക് വിസമ്മതം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം  മസ്‌ക് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിരുന്നു. ട്വിറ്ററില്‍ നിന്നും പകുതിയിലേറെയും ജീവനക്കാരെ ഇലോണ്‍ മസ്‌ക് ഇതിനകം പിരിച്ച് വിട്ടു കഴിഞ്ഞു. 

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിനെ നാടകീയമായി സ്വന്തമാക്കിയതിന്  ഏറ്റെടുക്കുന്നതിന് മുമ്പ് ട്രാവല്‍ വെണ്ടര്‍മാരുടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ബില്ലുകള്‍ കൊടുത്തു തീര്‍ക്കാന്‍ ഇലോണ്‍ മസ്‌ക് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവുകള്‍ വരുത്തിയ ലക്ഷക്കണക്കിന് ഡോളര്‍ യാത്രാ ഇന്‍വോയ്സുകളുടെ പണം ഇതുവരെ നല്‍കിയിട്ടില്ല. പഴയതും നിലവിലുള്ളതുമായ ഒരു ബില്ലുകള്‍ക്കും പണം നല്‍കാന്‍ മസ്‌ക് തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ട്. 

പണം തേടി വിളിക്കുന്ന ട്രാവല്‍ വെണ്ടര്‍മാരുടെ കോളുകള്‍ ട്വിറ്റര്‍ ജീവനക്കാര്‍ ഒഴിവാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. 50  ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് പുറമെ കമ്പനിയിലെ  മറ്റ് എല്ലാത്തരം ചെലവുകളുടെയും സമഗ്രമായ പരിശോധന നടത്തി അവ വെട്ടികുറയ്ക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.  ട്വിറ്റര്‍ ജീവനക്കാരുടെ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകളും അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. 

ട്വിറ്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, അതായത് ഓഫീസ്, കഫറ്റേരിയ, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ പരിശോധിച്ച ശേഷം വെട്ടിച്ചുരുക്കി. ഈ വെട്ടിക്കുറവുകള്‍ ട്വിറ്ററിന്റെ ചെലവ് കുറച്ചെങ്കിലും, ജീവനക്കാരില്‍ ഇത് അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തിലാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്റര്‍ വാങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍, ട്വിറ്റര്‍ പാപ്പരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇലോണ്‍  മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.