Sections

'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം' ; പെര്‍ഫ്യൂം ബ്രാന്റുമായി ഇലോണ്‍ മസ്‌ക്

Thursday, Oct 13, 2022
Reported By admin
elon musk

ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം 10,000 കുപ്പി പെര്‍ഫ്യൂം വിറ്റു

 

ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലോണ്‍ മസ്‌കിന്റെ ബിസിനസ് താല്പര്യങ്ങളും വ്യത്യസ്തമാണ്. ടെസ്ല,സ്പേസ് എക്സ് ഇവയ്ക്ക്ബി പുറമേ പുതിയ ബിസിനസ്സ് സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പെര്‍ഫ്യൂമാണ് മസ്‌കിന്റെ പുതിയ ഇഷ്ടം. 'Burnt Hair' എന്ന പേരില്‍ പുറത്തിറക്കിയ പുതിയ പെര്‍ഫ്യൂമിന് 8,400 രൂപ($100) ആണ് വില. 

പുതിയ പെര്‍ഫ്യൂം വിപണിയില്‍ എത്തിക്കുന്നതിന് മുന്നോടിയായി ട്വിറ്റര്‍ ബയോയില്‍ ''പെര്‍ഫ്യൂം സെയില്‍സ്മാന്‍'' എന്നാക്കി മാറ്റിയിട്ടുണ്ട് മസ്‌ക്. ''ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം'' എന്നാണ് ഇലോണ്‍ മസ്‌ക് പെര്‍ഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മസ്‌കിന്റെ ടണലിംഗ് ബിസിനസ്സ് ആയ The Boring Company യുടെ വെബ്‌സൈറ്റ് വഴിയാണ് വില്പന. 

ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം 10,000 കുപ്പി പെര്‍ഫ്യൂം വിറ്റു. മസ്‌കിന്റെ സുഗന്ധമറിയാന്‍ താല്പര്യമുളളവര്‍ക്ക് ദി ബോറിംഗ് കമ്പനി വെബ്സൈറ്റില്‍ നിന്ന് പെര്‍ഫ്യൂം വാങ്ങാം, നിങ്ങള്‍ക്ക് ക്രിപ്‌റ്റോകറന്‍സിയായ Dogecoin വഴി പണമടയ്ക്കാമെന്നും മസ്‌ക് പറയുന്നു. ബേണ്‍ഡ് ഹെയര്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 

1 ദശലക്ഷം കുപ്പി പെര്‍ഫ്യൂം വിറ്റഴിഞ്ഞാല്‍ വാര്‍ത്താ മാധ്യമങ്ങള്‍ എഴുതുന്നത് എന്തായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കാനാവില്ലെന്നും ടെസ്ല, സ്പേസ് എക്സ് മേധാവി പറഞ്ഞു. സ്വന്തം ബ്രാന്‍ഡില്‍ ഒരു സുഗന്ധദ്രവ്യ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് അനിവാര്യമായിരുന്നു. അതിനായി ഇത്രയും നാള്‍ ആലോചനയിലായിരുന്നുവെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.