- Trending Now:
ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇതിനോടകം 50 ശതമാനത്തിലധികം പേരെ മസ്‌ക് പിരിച്ചുവിട്ടു
ട്വിറ്ററില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉടമ എലോണ്‍ മസ്‌ക് തയാറെടുക്കുകയാണെന്ന് സൂചന. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി റോബിന്‍ വീലറെയും പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവി മാഗി സുനിവിക്കിനെയും പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നറിയുന്നു.
കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഇതിനോടകം 50 ശതമാനത്തിലധികം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. കഠിനാധ്വാനം ചെയ്യാന്‍ കഴിയാത്ത ജീവനക്കാര്‍ കമ്പനിയില്‍ തുടരേണ്ടതില്ലെന്ന മസ്‌കിന്റെ അന്ത്യശാസനത്തിനു പിന്നാലെ കൂടുതല്‍ പേരാണ് ട്വിറ്റര്‍ വിട്ടുപോവുന്നത്. 1,200 ജീവനക്കാര്‍ ഇതിനോടകം കമ്പനിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.