- Trending Now:
മസ്‌കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതോടെയാണ് ബെർണാഡ് അർനോൾട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്
ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായി. പാരീസ് ട്രേഡിംഗിൽ ബെർണാഡ് അർനോൾട്ടിന്റെ എൽവിഎംഎച്ചിന്റെ ഓഹരികൾ 2.6 ശതമാനം ഇടിഞ്ഞതോടെയാണ് ഇലോൺ മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ്.
74 കാരനായ ഫ്രഞ്ച് ബിസിനസ്സ് വ്യവസായിയായ ബെർണാഡ് അർനോൾട്ട് 2022 ലാണ് ഡിസംബറിൽ ആദ്യമായി മാസ്‌കിനെ മറികടന്നത്. ലൂയി വിറ്റൺ, ഫെൻഡി, ഹെന്നസി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള എൽവിഎംഎച്ച് ഓഹരികൾ ഇടിഞ്ഞത് ബെർണാഡ് അർനോൾട്ടിന് തിരിച്ചടിയായത്. ഏപ്രിൽ മുതൽ എൽവിഎംഎച്ചിന്റെ ഓഹരികൾ ഏകദേശം 10 ശതമാനം ഇടിഞ്ഞു, ഒരു ഘട്ടത്തിൽ അർനോൾട്ടിന്റെ ആസ്തിയിൽ നിന്ന് 11 ബില്യൺ ഡോളർ ഒറ്റ ദിവസം കൊണ്ട് കുറഞ്ഞിരുന്നു.
ഇലോൺ മസ്‌ക് ഈ വർഷം 55.3 ബില്യൺ ഡോളറിലധികം നേടിയിട്ടുണ്ട്, പ്രധാനമായും ടെസ്ല ഇൻക് വഴിയാണ് വരുമാനം ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച്, എലോൺ മസ്‌കിന്റെ സമ്പത്ത് ഇപ്പോൾ ഏകദേശം 192.3 ബില്യൺ ഡോളറാണ്, അർനോൾട്ടിന്റേത് 186.6 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും ധനികരായ 500 പേരുടെ പട്ടികയായ ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ഈ വർഷം ഒന്നാം സ്ഥാനത്തേക്ക് മസ്‌കും ബെർണാഡ് അർനോൾട്ടുമാണ് എത്തിയത്.
കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നേടിയ ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ മറികടന്നാണ് ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത്. കഴിഞ്ഞ വർഷം അവസാനം ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം അടക്കി വാണിരുന്ന ഇലോൺ മാസ്‌കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതോടെയാണ് 73 കാരനായ ബെർണാഡ് അർനോൾട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.