- Trending Now:
കൂട്ട പിരിച്ചുവിടല്‍ നടത്തിയപ്പോള്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണ് അവരുടെ പേരുകള്‍
വലിയ അബദ്ധം ചെയ്ത് ട്വിറ്റര്‍ മുതലാളി ഇലോണ്‍ മസ്‌ക്. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ജീവനക്കരോട് മാത്രം മടങ്ങി വരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടല്‍ നടത്തിയപ്പോള്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണ് അവരുടെ പേരുകള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്നും മടങ്ങി വരാനും മസ്‌ക് നിര്‍ദേശിച്ചു.
44 ബില്യണ്‍ ഡോളറിനാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലധികം വരുന്ന ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടു. ഒപ്പം ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് ബാഡ്ജ് നല്കണമെങ്കില്‍ ഇനി മുതല്‍ പണം നല്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്സ്‌ക്രിപ്ഷനിലൂടെ നേടാനാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 8 ഡോളറാണ് ബ്ലൂ ടിക്കിനായി ഈടാക്കുക. പണം നല്കാത്തവരുടെ അക്കൗണ്ടില്‍ നിന്നും ഉടനെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായേക്കും.
ജീവനക്കാരില്‍ ചലരെ മാത്രമാണ് മസ്‌ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പ്രതിമാസം ജീവനക്കാരുടെ ശമ്പനാളത്തിനായി തന്നെ വലിയൊരു തുക ചെലവാകുന്നുണ്ടെന്നും ഇത് കുറയ്ക്കാനാണ് വെട്ടിച്ചുരുക്കല്‍ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാസ്‌കിന്റെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും ഇത്ര വേഗത്തില്‍ കൂട്ട പിടിച്ചുവിടല്‍ നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ ആരോപണങ്ങള്‍ ഉറപ്പിക്കാന്‍ പോന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പകുതിയോളം ജീവനക്കാരെ യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് മസ്‌ക് പിരിച്ചു വിട്ടിരിക്കുന്നത് എന്നാണ് ആരോപണം. ഒരു ഡസനോളം ജീവനക്കാരെ മസ്‌ക് തിരിച്ചു വിളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.