Sections

ട്വിറ്റർ റീബ്രാൻഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

Sunday, Jul 23, 2023
Reported By admin
twitter

ഏറെ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പക്ഷിയെ തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു


സാമൂഹിക മാധ്യമമായ ട്വിറ്റർ റീബ്രാൻഡ് ചെയ്യുമെന്ന് ടെസ്ല ഉടമ ഇലോൺ മസ്‌ക്. ഉടൻ തന്നെ ട്വിറ്റർ അടിമുടി പരിഷ്‌കരിക്കുമെന്ന്  മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ചൈനയിലെ വീ ചാറ്റ് പോലെ ട്വിറ്ററിനെ മാറ്റാനാണ് ഇലോൺ മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

'ഉടൻ തന്നെ ഞങ്ങൾ ട്വിറ്റർ ബ്രാൻഡ് അടിമുടി പരിഷ്‌കരിക്കും, എല്ലാ പക്ഷികളോടും വിടപറയും, ഇന്ന് രാത്രി 'X' ലോഗോ പോസ്റ്റുചെയ്യുകയാണെങ്കിൽ, ഞങ്ങൾ നാളെ ലോകമെമ്പാടും തത്സമയമാക്കും'- മസ്‌കിന്റെ വാക്കുകൾ. 

ഏപ്രിൽ മാസത്തിൽ ട്വിറ്ററിന്റെ ലോഗോ താത്കാലികമായി മാറ്റിയിരുന്നു. ഡോഗ്കോയിനിലെ ഷിബ ഇനു നായയെയാണ് ലോ?ഗോയാക്കി മാറ്റിയത്. ലോഗോ മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പക്ഷിയെ തന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. 

നിലവിലെ ലോഗോയുടെ സ്ഥാനത്ത് 'X'  ആണ് മസ്‌കിന്റെ മനസിൽ എന്നാണ് റിപ്പോർട്ടുകൾ.  കഴിഞ്ഞവർഷം ട്വിറ്റർ വാങ്ങുമ്പോൾ, കമ്പനിയെ എക്സ് കോർപ്പറേഷനുമായി ലയിപ്പിക്കുകയാണ് ചെയ്തത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.