Sections

നിങ്ങളുടെ ബിസിനസില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ആവശ്യമാണോ ?

Monday, Aug 16, 2021
Reported By admin
gst registration

ശരിക്കും എല്ലാ ബിസിനസുകളും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ടോ ?

 

നിങ്ങള്‍ ഒരു സംരംഭം തുടങ്ങി അത് നിര്‍മ്മാണ മേഖലയോ സേവന മേഖലയോ ആകട്ടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ എന്നൊരു കടമ്പയെ കുറിച്ച് സംരംഭത്തിന്റെ ആദ്യഘട്ടത്തിലെ പലതും നിങ്ങളെ തേടിയെത്തിയിരിക്കും.ശരിക്കും എല്ലാ ബിസിനസുകളും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ടോ ? ഇനി ഏതെങ്കിലും ബിസിനസുകളെ ജിഎസ്ടി രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ ?


പേര്‍സണല്‍ ലയബിള്‍ ഫോര്‍ രജിസ്‌ട്രേഷന്‍ ഇത്തരം കേസുകളില്‍ ഒരു സംരംഭകന്റെ സെയില്‍സ് അഥവ വിറ്റുവരവ് ഒരു വര്‍ഷത്തില്‍ 20 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ മാത്രം ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാകും. സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ സംരംഭകര്‍ക്കും ഇത് ഒരുപോലെ ബാധകമാണ്.

ടോട്ടല്‍ ടേണ്‍ ഓവര്‍ ആണ് 20 ലക്ഷത്തിന് മുകളില്‍ വരേണ്ടത് എന്ന് പറഞ്ഞല്ലോ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഡീലര്‍,അല്ലെങ്കില്‍ സപ്ലെയര്‍ അതായത് സംരംഭകന്‍ അയാളുടെ സംസ്ഥാനത്ത് വില്‍പ്പന നടത്തിയ ആകെ ടാക്‌സുള്ള പ്രൊഡക്ടിന്റെയും എക്‌സംപെറ്റഡ് പ്രൊഡക്ടിന്റെയും സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിന് പുറത്തോ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെയും കൂടി മൂല്യം കൂട്ടിയെടുക്കുന്നതാണ് ടോട്ടല്‍ ടേണ്‍ ഓവര്‍.

പേര്‍സണ്‍ നോട്ട് ലയബിള്‍ ഫോര്‍ രജിസ്‌ട്രേഷന്‍ എന്ന മറ്റൊരു കേസുണ്ട്.എക്‌സെംപ്റ്റഡ് ഗുഡ്‌സ് എന്ന കാറ്റഗറിയില്‍ വരുന്ന ഉത്പന്നങ്ങള്‍ മാത്രം അതായത് ജിഎസ്ടിയില്‍ ടാക്‌സില്ലാത്ത പ്രൊഡക്ടുകള്‍ മാത്രമാണ് സംരംഭകന്‍ ഡീലു ചെയ്യുന്നതെങ്കില്‍ അയാളുടെ ടേണ്‍ ഓവര്‍ എത്ര തന്നെയായാലും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ട ആവശ്യം ഇല്ല.ഇനി അഗ്രികര്‍ച്ചര്‍ അതയാത് കൃഷി അടിസ്ഥാനമായി ബിസനസ് നടത്തുന്ന സംരംഭകനും ജിഎസ്ടി രജിസ്‌ട്രേഷനില്‍ നിന്ന് പൂര്‍ണമായും ഒഴിവാകും.

സ്റ്റേറ്റിനു പുറത്തേക്ക് സംരംഭകര്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെങ്കില്‍ ടേണ്‍ ഓവര്‍ 20 ലക്ഷം എന്ന വാര്‍ഷിക കണക്കിലേക്കെത്താന്‍ കാത്തിരിക്കേണ്ടതില്ല.ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം.ഇത്തരം കേസുകളെ കംപല്‍സറി രജിസ്‌ട്രേഷന്റെ കീഴില്‍പ്പെടുത്താം.ക്യാഷ്വല്‍ ടാക്‌സബിള്‍ പേര്‍സണ്‍ അതായത് ഇടക്കാലത്ത് മാത്രം ബിസിനസ് ചെയ്യുന്ന ആളുകള്‍ ടാക്‌സുള്ള ഉത്പന്നം വില്‍ക്കുകയോ ടാക്‌സുള്ള സേവനം നല്‍കുകയോ ചെയ്യുകയാണെങ്കില്‍ നിര്‍ബന്ധമായും ബിസിനസിന്റെ തുടക്കത്തിലെ ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തി ഇവിടെ നികുതി ബാധകമായ വസ്തുക്കള്‍ വില്‍ക്കുയോ സേവനം നല്‍കുകയോ ചെയ്യുന്നവര്‍ക്കും കംപല്‍സറി ജിഎസ്ടി രജിസ്‌ട്രേഷന്‍ തുടക്കത്തിലെ ബാധകമാണ്.


വോളണ്ടറി സ്‌കീം എന്നൊരു കേസുണ്ട്.അതായത് ആദ്യം പറഞ്ഞ പേര്‍സണല്‍ ലയബിള്‍ ഫോര്‍ രജിസ്‌ട്രേഷന്‍ കേസിനുള്ളില്‍ പെടുന്ന ഒരാള്‍ക്ക് അയാളുടെ വാര്‍ഷിക ടേണ്‍ ഓവര്‍ 20 ലക്ഷത്തിനു മുകളിലെത്തുന്നില്ല എന്നിരിക്കെ വേണമെങ്കില്‍ അയാള്‍ക്ക് സാഹചര്യമുള്ള സമയത്ത് വേണമെങ്കില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാം വേണ്ടെങ്കില്‍ എടുക്കേണ്ട ഈ സാഹചര്യമാണ് വോളണ്ടറി സ്‌കീമില്‍ പെടുന്നത്.

ഇപ്പോള്‍ ഏതൊക്കെ ബിസിനസുകളാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ ബാധകമാകുന്നത് അതിന്റെ പരിധി എങ്ങനെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മനസിലായില്ലെ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.