Sections

യൂറിക് ആസിഡ് ഉയരുന്നതമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും

Wednesday, Nov 29, 2023
Reported By Soumya
Health Tips

രക്തത്തിൽ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. ശരീരകോശങ്ങളിൽ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകൾ എന്ന നൈട്രജൻ സംയുക്തങ്ങൾ വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാകുന്നത്. ശരീരത്തിലുള്ള ഒരു പ്രോട്ടീനാണ് പ്യൂരിൻ. ജീവിത ശൈലികൾ കാരണവും ഭക്ഷണ രീതികൾ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളിൽ പോലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്. രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പർ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുബോൾ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്. കൈകാൽ, കാൽ മുട്ടുകളിലും, കണങ്കാലിലുമെല്ലാം നീരുവരുന്ന അവസ്ഥ ഇതു കൊണ്ടുണ്ടാകുന്നു. പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുവാൻ കാരണമാകാം.

യൂറിക് ആസിഡ് കുറയാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ

  • പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. മദ്യം, ഉയർന്ന കൊഴുപ്പ് ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയും പാലുൽപ്പന്നങ്ങൾ, പഞ്ചസാര ഭക്ഷണങ്ങളും, പാനീയങ്ങളും എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക.
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
  • ധാരാളം കാപ്പി കുടിക്കുന്നവരിൽ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് സമീപകാല ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
  • വിറ്റാമിൻ സി സപ്ലിമെന്റ് കഴിക്കുന്നത് യൂറിക് ആസിഡ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
  • ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നത്, പ്രത്യേകിച്ച് വെള്ളം, വൃക്കകൾ ആരോഗ്യകരവും കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നു; അങ്ങനെ, ഇത് ശരിയായ യൂറിക് ആസിഡ് ഫിൽട്ടറേഷനെ സഹായിക്കുന്നു. കൂടാതെ, അമിതമായ യൂറിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷൻ മൂലം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.
  • ദൈനംദിന സമ്മർദ്ദം യൂറിക് ആസിഡിന്റെ ഉയർന്ന സാന്ദ്രതയിലേക്ക് നയിച്ചേക്കാം. അതിനാൽ, സമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.