Sections

ആമസോൺ ഏറ്റവും പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെ അവതരിപ്പിച്ചു

Tuesday, May 14, 2024
Reported By Admin
Fire TV Stick 4K

കൊച്ചി: മികച്ച സ്മാർട്ട് ടിവി എക്സ്പീരിയൻസ് ഉറപ്പു വരുത്താനായി ആമസോൺ ഏറ്റവും പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെ ഇന്ത്യയിൽ അവതരിപ്പിച്ചു. എൻറർടെയിൻമെൻറ്, ന്യൂസ്, സ്പോർട്സ് എന്നിവയിലുടനീളം 12,000ലേറെ ആപ്പുകളാണ് പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെ വാഗ്ദാനം ചെയ്യുന്നത്. പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, ഡിസ്നി+ഹോട്ട് സ്റ്റാർ, സീ5, ജിയോ സിനിമ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയാണിത്. ലളിതമായ വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഉള്ളടക്കം തിരയാനും, പ്ലേ ചെയ്യാനും, അലക്സ വഴി സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെയിലൂടെ സാധിക്കും.

5999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. Amazon.inൽ പ്രീഓർഡർ ചെയ്യാം. 2024 മെയ് 13 മുതൽ ഷിപ്പിങ് ആരംഭിക്കും. ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് എന്നിവയുടെ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ 2024 മെയ് 13 മുതൽ വിൽപന ആരംഭിക്കും.

മികച്ച അൾട്രാ എച്ച്ഡി പിക്ചർ ക്വാളിറ്റി, ഡോൾബി വിഷൻ, എച്ച്ഡിആർ10+, ഡോൾബി അറ്റ്മോസ് ഓഡിയോ എന്നിവക്കൊപ്പം സിനിമാറ്റിക് 4കെ ഉള്ളടക്കത്തിൻറെ ഫാസ്റ്റ് സ്ട്രീമിങും പുതിയ ഫയർ ടിവി സ്റ്റിക്ക് വാഗ്ദാനം ചെയ്യുന്നു. ഉള്ളടക്കത്തിൻറെ വേഗത്തിലുള്ള സ്ട്രീമിങ്, തടസങ്ങളില്ലാത്ത നാവിഗേഷൻ, വേഗത്തിലുള്ള ആപ്പ് ലോഞ്ച് എന്നിവയ്ക്കൊപ്പം സ്റ്റാൻഡ്ബൈ മോഡിൽ ഉൾപ്പെടെ ഊർജം സംരക്ഷിക്കുന്നതിന് ലോ പവർ മോഡും പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഫയർ ടിവി ഉപകരണ നിരയിലെ ഏറ്റവും ശക്തമായ സ്ട്രീമിങ് സ്റ്റിക്ക് കൂടിയായിരിക്കും ഇത്. ഉപഭോക്താക്കൾക്ക് അലക്സ വഴി എക്കോ സ്മാർട്ട് സ്പീക്കറുകളുമായി ഫയർ ടിവി സ്റ്റിക്ക് 4കെ വയർലെസ് ആയി ബന്ധിപ്പിച്ച് അലക്സ ഹോം തിയേറ്റർ എക്സ്പീരിയൻസ് ആസ്വദിക്കുവാനും കഴിയും.

Fire TV Stick 4K

വേഗതയേറിയ പ്രകടനം, മികച്ച ചിത്രവും ഓഡിയോ നിലവാരവും, സ്മാർട്ട് ഫീച്ചറുകൾ, ഗെയിമുകൾക്കുള്ള ഇമ്മേഴ്സീവ് ഗ്രാഫിക്സ് എന്നിവയും മറ്റും നൽകുന്ന സ്ട്രീമിങ് ഓപ്ഷനുകളാണ് പ്രേക്ഷകർ തേടുന്നതെന്ന് ആമസോൺ ഡിവൈസസ് ഇന്ത്യയുടെ ജനറൽ മാനേജർ അനീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. തങ്ങളുടെ ഏറ്റവും ശക്തമായ ഫയർ ടിവി സ്റ്റിക്ക് 4കെ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് വിപുലമായ രീതിയിൽ മികച്ച സ്ട്രീമിങ് ആസ്വദിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.