- Trending Now:
വൈദ്യുതി വാങ്ങല്‍ ചെലവില്‍ പത്തു ശതമാനം വര്‍ധനയുണ്ടായാല്‍ പ്രതിമാസം ഉപഭോക്താവിന്റെ വൈദ്യുതിനിരക്ക് പുനക്രമീകരിക്കാമെന്ന കേന്ദ്ര ഭേദഗതിക്കെതിരേ മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കു വേണ്ടി മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാന നിലപാടിനോട് യോജിക്കുന്നതാണ് തെലങ്കാനയുടെ നിലപാട്. സമാന ആശയമുള്ള മറ്റുസംസ്ഥാനങ്ങളെക്കുടി ചേര്‍ത്താവും നടപടി സ്വീകരിക്കുക.കെ.എസ്.ഇ.ബി.യെ പൊതു മേഖലയില്‍ നിലനിര്‍ത്തും. ഗുണഭോക്താക്കള്‍ക്ക് പരമാവധി സഹായം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മാസംതോറും നിരക്കുയര്‍ത്തുന്നത് സാധാരണക്കാരായ ഉപ ഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും എ. പ്രഭാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.