Sections

വൈദ്യുതിക്കും മാസാമാസം വില കൂടും, നിരക്ക് തീരുമാനിക്കുക കമ്പനികള്‍

Thursday, Aug 18, 2022
Reported By MANU KILIMANOOR
revised electricity price

രാജ്യത്തെ ഭൂരിഭാഗം വിതരണക്കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ്


പെട്രോളിയം ഉല്‍പ്പന്നങ്ങളെ പോലെ വൈദ്യുതിയുടെയും വില നിര്‍ണ്ണയാധികാരം കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക ചട്ടം ഭേദഗതിക്കു ഒരുങ്ങുന്നു. ഇനി മുതല്‍ എല്ലാ മാസവും വൈദ്യുതിക്കും വില വര്‍ദ്ദിക്കും. 2005 ലെ വൈദ്യുതി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഇതിന്റെ കരടിന്മേല്‍ ഊര്‍ജമന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

ഇനി മുതല്‍ കമ്പനികള്‍ക്കു നിരക്കു വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷനുകളുടെ അനുമതി ആവശ്യമില്ല. ഇന്ധനച്ചെലവ്, വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ്, പ്രസരണ ചാര്‍ജ് എന്നിവയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് ഓരോ മാസവും നിരക്കു വര്‍ധിപ്പിക്കാന്‍ ഇതിലൂടെ വിതരണക്കമ്പനികള്‍ക്ക് അവസരമൊരുങ്ങും.

രാജ്യത്തെ ഭൂരിഭാഗം വിതരണക്കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണു ഇതിനു കാരണമായി സര്‍ക്കാര്‍ പറയുന്ന ന്യായം. അതിനാല്‍ വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നതിന്റെ നിരക്കിലും ഇന്ധനച്ചെലവിലും വര്‍ധനയുണ്ടാകുന്നതിന്റെ ഭാരം വിതരണക്കമ്പനികളുടെ മേല്‍ വരാതിരിക്കാനാണു ഈ നീക്കം എന്നും സര്‍ക്കാര്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.