- Trending Now:
സാങ്കേതിക മികവും പ്രാദേശിക കാലാവസ്ഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നും മനസിലാക്കാന്‍ ട്രയല്‍ ആരംഭിക്കും
2023 ല്‍ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഫോക്സ്വാഗണ്‍. ഇലക്ട്രിക് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ID.4 ഫോക്സ്വാഗണ്‍ വിപണിയിലെത്തിക്കും. സാങ്കേതിക മികവും പ്രാദേശിക കാലാവസ്ഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നും മനസിലാക്കാന്‍ 2022 സെപ്റ്റംബറില്‍ മോഡലിന്റെ ട്രയല്‍ ആരംഭിക്കും. ട്രയല്‍ പൂര്‍ത്തിയായാല്‍, 2023ല്‍ 2,500 കാറുകള്‍ ഇറക്കുമതി ചെയ്യാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2025 അല്ലെങ്കില്‍ 2027 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ പ്രാദേശിക അസംബ്ലി യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ഫോക്സ്വാഗണ്‍ ഇന്ത്യ പാസഞ്ചര്‍ കാര്‍ ഡിവിഷന്‍ ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. ആ സമയത്ത്, രാജ്യത്ത് ഇലക്ട്രിക് ബാറ്ററികള്‍ നിര്‍മ്മിക്കുന്നതും പരിഗണിക്കുമെന്ന് ആഷിഷ് ഗുപ്ത വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.