Sections

ഓട്ടോ എക്‌സ്‌പോയിൽ തിളങ്ങി ഇലക്ട്രിക് വാഹനങ്ങൾ 

Thursday, Jan 12, 2023
Reported By admin
ev

ഏറ്റവും വലിയ വാഹന പ്രദർശന ഷോയാണ് ഓട്ടോ എക്സ്പോ


രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോ ആയ ഓട്ടോ എക്സ്പോയിൽ തിളങ്ങി പ്രമുഖ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ കൺസെപ്റ്റ് ഇവിഎക്സ് എസ്യുവി എക്സ്പോയിൽ അവതരിപ്പിച്ചു.

ഓട്ടോ എക്സ്പോയിലും താരം ഇവികൾ

2025 മുതൽ വാഹനം വിപണിയിലെത്തുമെന്ന് മാരുതി സുസൂക്കി അറിയിച്ചു. ഗ്രാൻഡ് വിറ്റാരയുടെയും, ബ്രെസ്സയുടെയും സാറ്റിൻ ബ്ലാക്ക് പതിപ്പുകളും മാരുതി പ്രദർശിപ്പിച്ചു. 14.73 ലക്ഷം പ്രാരംഭ വിലയോടെ ഐ സ്മാർട്ട് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഫെയ്സ്ലിഫ്റ്റ് ഹെക്ടർ എംജി മോട്ടോർ അവതരിപ്പിച്ചു. 44.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹ്യുണ്ടായിയുടെ മെയ്ഡ്-ഇൻ-ഇന്ത്യ അയോണിക് 5 ഷാരൂഖ് ഖാൻ പുറത്തിറക്കി. ഇലക്ട്രിക് എസ്യുവിയായ EV9 കൺസെപ്റ്റ്, മൾട്ടി പർപ്പസ് വെഹിക്കിൾ ആയ KA4 എന്നിവയാണ് കിയയുടെ ലോഞ്ചുകൾ. ഇതിൽ KA4 2020ൽ തന്നെ ആഗോള വിപണിയിൽ സാന്നിധ്യമറിയിച്ചിരുന്നു, EV9 കൺസെപ്റ്റ് 2024ഓടെ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഇൻട്രാ ബൈ-ഫ്യുവൽ, യോധ സിഎൻജി എന്നിവ അടക്കം 14 എക്സ്ക്ലൂസീവ് വാഹനങ്ങളും കൺസെപ്റ്റുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. അവിനിയ ഇവി കൺസെപ്റ്റ്, ഹാരിയർ ഇവി, ആൾട്രോസ് റേസർ എഡിഷൻ, സിയറ ഇവി, കർവ്വി എന്നിവ ഇതിലുൾപ്പെടുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിലാണ് 2023ലെ ഓട്ടോ എക്സ്പോ നടക്കുന്നത്.

ഓട്ടോ എക്സ്പോ 2023

രാജ്യത്തെ വാഹന വിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങളും, വരാനിരിക്കുന്ന വാഹന മോഡലുകളുമെല്ലാം അറിയാനും, നേരിട്ട് കാണാനുമൊക്കെ അവസരം നൽകുന്നതിനുള്ള ഏറ്റവും വലിയ വാഹന പ്രദർശന ഷോയാണ് ഓട്ടോ എക്സ്പോ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന ഷോ രണ്ട് വർഷങ്ങൾക്കിപ്പുറമാണ് നടക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, എംജി മോട്ടോർസ്, ടാറ്റ തുടങ്ങിയ നിർമാതാക്കൾ അവരുടെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളും, സാങ്കേതികവിദ്യകളും ഇവന്റിൽ പ്രദർശിപ്പിക്കുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷമെത്തുന്ന ഓട്ടോ എക്സ്പോ ജനുവരി 11 മുതൽ 18 വരെയാണ് നടക്കുന്നത്. പൊതുജനങ്ങൾക്ക് ജനുവരി 13 മുതൽ ജനുവരി 18 വരെ എക്സ്പോ മാർട്ട് സന്ദർശിക്കാനാൻ അവസരമുണ്ട്. ടിക്കറ്റ് സംവിധാനത്തിലൂടെയാണ് പ്രവേശനം. ഓട്ടോ എക്സ്പോ സന്ദർശിക്കാനായി ബുക്ക് മൈ ഷോ വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വാരാന്ത്യ ടിക്കറ്റുകൾക്ക് 475 രൂപയും ജനുവരി 16 മുതലുള്ള പ്രവൃത്തിദിന ടിക്കറ്റുകൾക്ക് 350 രൂപയുമാണ് വില വരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.