- Trending Now:
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളോട് ആളുകള്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ഇരുചക്രവാഹനങ്ങളിലും ഇലക്ട്രിക് മുന്നേറുന്നു.ഈ കൊല്ലം ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത ആകെ വൈദ്യുത വാഹനങ്ങളുടെ 55% ഇരുചക്രവാഹനങ്ങളാണത്രെ.രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉൾപ്പെടെയാണ് ഇലക്‌ട്രിക് ഇരുചക്രവാഹന വിൽപ്പന കുതിക്കുന്നത്.
കണക്കുകൾ പ്രകാരം ജനുവരി മുതൽ മാർച്ച് 14 വരെ 10,707 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 5,888 എണ്ണം ഇരുചക്ര വാഹനങ്ങളാണ് .ഇ-ബൈക്ക്, ഇ-സ്കൂട്ടർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇ-റിക്ഷകൾ, ഇ-കാർ, ഇ-ബസ്, തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്.ജനുവരിയിൽ 1,760 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ ഫെബ്രുവരിയിൽ മൊത്തം യൂണിറ്റുകളുടെ എണ്ണം 2,383 ആയി ഉയർന്നു. മാർച്ച് 14 വരെ 1,745 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വൈദ്യുത വാഹനങ്ങളോടുള്ള സർക്കാരിൻെറ അനുകൂല സമീപനം വാഹനങ്ങളുടെ വിൽപ്പന ഉയരാൻ സഹായകരമായി.
നഗരത്തിൽ ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ആവശ്യകത വർദ്ധിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിൽ നിന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്ക് ഗതാഗത മേഖല മാറുന്നതിൻെറ ശുഭസൂചനകളുണ്ട്. നികുതി ഇളവുകൾ ഉള്ളതും കൂടുതൽ ചാര്‍ജിങ് സ്റ്റേഷനുകൾ ലഭ്യാമായിത്തുടങ്ങിയതും ഇലക്ട്രിക് വാഹന ഉടമകൾക്ക് സഹായകരമാണ്.നഗരങ്ങളിൽ ആവശ്യമായ ചാർജിംഗ് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായേക്കും.
ജനുവരി മുതൽ മാർച്ച് 14 വരെ ഡൽഹിയിൽ വൈദ്യുത-കാറുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരിയിൽ, നഗരത്തിൽ 147 ഇലക്ട്രിക് കാറുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ, ഫെബ്രുവരി അവസാനത്തോടെ ഇത് 205 ആയി ഉയർന്നു. 2020 ഓഗസ്റ്റിൽ സർക്കാർ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചതിന് ശേഷമാണ് ഇ-വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയർന്നത്.
story highlight: The research reveals how electric two-wheelers dominate the Indian EV market. At 47 per cent,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.