Sections

ഇന്ത്യയില്‍ ഇലക്ട്രിക് ഹൈവേകള്‍ വരുന്നു

Wednesday, Sep 14, 2022
Reported By admin
highway

ഇത് ഓടുമ്പോള്‍ തന്നെ ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളും ചാര്‍ജുചെയ്യുന്നത് സുഗമമാക്കും

 

സര്‍ക്കാര്‍ ഇലക്ട്രിക് ഹൈവേകള്‍ നിര്‍മിക്കുന്നതിനുളള പദ്ധതികളിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സോളാര്‍ എനര്‍ജി വഴി ഊര്‍ജജം നല്‍കുന്ന ഇലക്ട്രിക് ഹൈവേകളാണ് പദ്ധതിയിടുന്നത്. ഇത് ഓടുമ്പോള്‍ തന്നെ ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളും ചാര്‍ജുചെയ്യുന്നത് സുഗമമാക്കും. രാജ്യത്തെ ടോള്‍ പ്ലാസകളും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ഹെഡ് പവര്‍ ലൈനുകളിലൂടെ ഉള്‍പ്പെടെ വൈദ്യുതി നല്‍കുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേയെന്ന് പൊതുവെ സൂചിപ്പിക്കുന്നത്.ഇലക്ട്രിക് മൊബിലിറ്റിക്കായി സൗരോര്‍ജ്ജവും കാറ്റും അടിസ്ഥാനമാക്കിയുള്ള ചാര്‍ജിംഗ് സംവിധാനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

പ്രധാന ഗതാഗത മാര്‍ഗങ്ങളില്‍ റോഡ് മന്ത്രാലയം റൂട്ട് ഒപ്റ്റിമൈസേഷന്‍ നടത്തിയിട്ടുണ്ടെന്നും പുതിയ അലൈന്‍മെന്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 26 ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കുന്നുണ്ട്. പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ വന്നതോടെ പദ്ധതികള്‍ക്ക് അതിവേഗ ക്ലിയറന്‍സ് ലഭിക്കുമെന്നും അത് ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാതയോരങ്ങളില്‍ 3 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ഹൈവേകളുടെ നിര്‍മ്മാണത്തിലും വിപുലീകരണത്തിലും സര്‍ക്കാര്‍ വൃക്ഷത്തൈ നടീലും പ്രോത്സാഹിപ്പിക്കു ന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.