- Trending Now:
രാജ്യത്ത് ആദ്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോ ടെക്.തങ്ങളുടെ മോഡലായ പ്രെസ് സ്കൂട്ടറിന്റെ 3,245 യൂണിറ്റുകളാണ് ഒകിനാവ് ഓട്ടോടെക് തിരിച്ചുവിളിച്ചത്.ബാറ്ററികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചതെന്ന് നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. തിരിച്ചുവിളിച്ച സ്കൂട്ടറുകളുടെ കണകറുകൾ അയഞ്ഞിട്ടുണ്ടോ എന്നും മറ്റ് കേടുപാടുകൾ ഉണ്ടായെന്നും പരിശോധിക്കുകയും ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ അംഗീകൃത ഡീലർഷിപ്പുകളിൽ സൗജന്യമായി ഇവ നന്നാക്കുകയും ചെയ്യും.
ഒന്നിലധികം ഒകിനാവ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ചതിന് പിന്നാലെയാണ് നിർമാതാക്കളുടെ ഈ നീക്കം. ഈ ആഴ്ചയിൽ തിരുപ്പൂരിലെ തീപിടിത്തമുൾപ്പെടെ മൂന്ന് ഒകിനാവ മോഡലുകൾക്കാണ് തീപിടിച്ചത്. കഴിഞ്ഞ മാസം ഒകിനാവ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് പിതാവും 13 വയസുള്ള മകളും മരിച്ചിരുന്നു. തുടർന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് നിർമ്മാതാക്കളോട് തീപിടുത്തത്തിൽ ഉൾപ്പെട്ട ഇവി ബാച്ചുകൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, നാസിക് ആസ്ഥാനമായുള്ള ജിതേന്ദ്ര ഇവി ടെക്കിന്റെ 20 ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാൻസ്പോർട്ട് കണ്ടെയ്നറിൽ കയറ്റിയ ശേഷം തീപിടിച്ച് നശിച്ചിരുന്നു.ഈ പ്രേതിസന്ധികൾക്ക് ഇടയിലും ഇ-സ്‌കൂട്ടറുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഒകിനാവ ഓട്ടോടെക് അതിന്റെ ഡീലർഷിപ്പുകൾ 400-ലധികം മെട്രോ നഗരങ്ങളിലേക്കും വിവിധ ഗ്രാമീണ വിപണികളിലേക്കും വിപുലീകരിച്ചു. ഒകിനാവ ഗാലക്‌സി എക്‌സ്‌പ്രിയൻസ് സെന്ററും കമ്പനി ആരംഭിച്ചിട്ടുണ്ട്. അവിടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും അതിന്റെ നിർമ്മാണത്തിന് പിന്നിലെ കഥയും അനുഭവിക്കാനാകും. വരും വർഷത്തിൽ 50 ഗാലക്‌സി സ്റ്റോറുകൾ കൂടി പാൻ ഇന്ത്യയിൽ തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.