- Trending Now:
പുതിയ ഗഡുവിനായി കാത്തിരിക്കുന്ന കര്‍ഷക ഗുണഭോക്താക്കള്‍ക്ക് ഇകെവൈസി പൂര്‍ത്തിയാക്കാന്‍ ഇത് നിര്‍ബന്ധമാണ്
പി എം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ നിര്‍ബന്ധിത ഇ-കെവൈസി പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ മാത്രം. ചെയ്യാന്‍ ബാക്കി ഉള്ളവര്‍ എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്, ജൂലൈ 31 വരെയായിരുന്ന സമയ പരിധി ഓഗസ്റ്റ് 31 വരെയാക്കി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു.
പിഎം കിസാന്‍ പോര്‍ട്ടലിലെ അറിയിപ്പ് അനുസരിച്ച്, 'എല്ലാ പിഎംകിസാന്‍ ഗുണഭോക്താക്കള്‍ക്കുമുള്ള ഇകെവൈസിയുടെ സമയപരിധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.' പിഎംകിസാന്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെവൈസി നിര്‍ബന്ധമാണ്. PM KISAN പോര്‍ട്ടലില്‍ OTP അടിസ്ഥാനമാക്കിയുള്ള eKYC ലഭ്യമാണ്. അല്ലെങ്കില്‍ ബയോമെട്രിക് അധിഷ്ഠിത ഇകെവൈസിയ്ക്കായി അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ് എന്നാണ് വെബ്സൈറ്റില്‍ പറയുന്നത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഏറ്റവും പുതിയ ഗഡുവിനായി കാത്തിരിക്കുന്ന കര്‍ഷക ഗുണഭോക്താക്കള്‍ക്ക് ഇകെവൈസി പൂര്‍ത്തിയാക്കാന്‍ ഇത് നിര്‍ബന്ധമാണ്. 2022 സെപ്റ്റംബര്‍ 1-ഓടെ അടുത്ത ഗഡുവിന്റെ തീയതി പുറത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗുണഭോക്താക്കള്‍ക്ക് ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങള്‍
ഘട്ടം 1: PM കിസാന്റെ ഔദ്യോഗിക വെബ്പേജ് സന്ദര്‍ശിക്കുക https://pmkisan.gov.in/
ഘട്ടം 2: പേജിന്റെ വലതുവശത്ത് ലഭ്യമായ eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ആധാര്‍ കാര്‍ഡ് നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി Search ക്ലിക്കുചെയ്യുക
ഘട്ടം 4: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നല്‍കുക
ഘട്ടം 5: 'Get OTP' ക്ലിക്ക് ചെയ്ത് നിര്‍ദ്ദിഷ്ട ഫീല്‍ഡില്‍ OTP നല്‍കുക.
എല്ലാ വിശദാംശങ്ങളും പൊരുത്തപ്പെടുന്നുവെങ്കില്‍, eKYC പൂര്‍ത്തിയാകും; അല്ലെങ്കില്‍, അത് അസാധുവായി അടയാളപ്പെടുത്തും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട വ്യക്തി പ്രാദേശിക ആധാര്‍ സേവാ കേന്ദ്രവുമായി ബന്ധപ്പെടണം. പിഎം-കിസാന്‍ പദ്ധതിക്ക് കീഴില്‍, ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്ന അതായത് ഓരോ 4 മാസത്തിലും 2000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പിഎം കിസാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.