Sections

ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025ൽ ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഏകാ മൊബിലിറ്റി

Wednesday, Jan 08, 2025
Reported By Admin
Eka Mobility's electric commercial vehicles displayed at Bharat Mobility Auto Expo 2025

മുംബൈ: പ്രമുഖ ഇലക്ട്രിക് വാഹന, സാങ്കേതിക കമ്പനിയായ ഏകാ മൊബിലിറ്റി, തങ്ങളുടെ സമഗ്രമായ ഇലക്ട്രിക് വാണിജ്യ വാഹന ശ്രേണി ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025ൽ അവതരിപ്പിക്കും. ജനുവരി 17 മുതൽ ജനുവരി 22 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025 നടക്കുക.

ഏകായുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ, ഇലക്ട്രിക് ബസുകൾ, ഇൻട്രാ-സിറ്റി, ലോംഗ്-ഹോൾ ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കുള്ള ഇടത്തരം-ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾ, ചെറുകിട ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

വാഹനത്തിന്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന അത്യാധുനിക ഫ്ലീറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഏകാ കണക്റ്റിന്റെ ലോഞ്ചും ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025 അടയാളപ്പെടുത്തും.

ഏകാ മൊബിലിറ്റി & പിന്നാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. സുധീർ മേത്ത പറഞ്ഞു, ''ഞങ്ങളുടെ പുതിയ ശ്രേണി, ബിസിനസ്സുകളുടെയും കമ്മ്യൂണിറ്റികളുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നവീകരണവും വൈവിധ്യവും പ്രകടനവും സംയോജിപ്പിച്ച് സുസ്ഥിര ഗതാഗതത്തിൽ സാധ്യമായതെന്താണെന്ന് പുനർ നിർവചിക്കുന്നു.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.