- Trending Now:
പുണെ: ഇലക്ട്രിക് വാഹന (ഇവി) സാങ്കേതിക കമ്പനിയായ ഏക മൊബിലിറ്റി, ഇ-ട്രക്കുകൾ പുറത്തിറക്കുന്നു. 7 ടണ്ണറിൽ തുടങ്ങുന്ന റിജിഡ് ഷാസി ഇ-ട്രക്കുകളുടെ ഒരു ശ്രേണിക്ക് പുറമേ, 6x4, 4x2 കോൺഫിഗറേഷനുകളിൽ 55 ടൺ പ്രൈം മൂവർ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
പുതിയ വാണിജ്യ വാഹന ശ്രേണി ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025 ൽ അവതരിപ്പിക്കും. ഏകയുടെ കട്ടിംഗ്-എഡ്ജ് ഇവി അഗ്രഗേറ്റുകളും പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ ഇലക്ട്രിക് ട്രക്കുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൂടാതെ ലോകോത്തര ഘടകങ്ങൾക്കുള്ള വിതരണക്കാരായി ഒരു പ്രമുഖ ഇന്ത്യൻ കമ്പനി ഉൾപ്പടെയുള്ള ഏകയുടെ ആഗോള വെണ്ടർ പങ്കാളികളുടെ പിന്തുണയും പങ്കാളിത്തവും ഉപയോഗിച്ചാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.
ഏക മൊബിലിറ്റി ചീഫ് ഗ്രോത്ത് ഓഫീസർ രോഹിത് ശ്രീവാസ്തവ പറഞ്ഞു, 'ഏകയുടെ മുൻനിര ഇവി സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ചെലവ് കുറഞ്ഞതും വിശ്വസനീയവും കാര്യക്ഷമവുമായ ഇലക്ട്രിക് ട്രക്കുകൾ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏകയുടെ ഇവി വാണിജ്യ വാഹന ശ്രേണി വികസിപ്പിക്കുന്നതിന് മഹീന്ദ്ര & മഹീന്ദ്രയുടെ ട്രക്ക് ശ്രേണിയിൽ നിന്നുള്ള തെളിയിക്കപ്പെട്ട അഗ്രഗേറ്റുകളും ഘടകങ്ങളും ഉപയോഗിക്കുന്നുണ്ട്'.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.