- Trending Now:
ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന 8 ചുവടുകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ സാധാരണഗതിയിൽ തന്നെ വ്യത്യാസങ്ങൾ കൊണ്ടുവരാൻ സാധിക്കും.
പലപ്പോഴും പല ആളുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മോശമായ കാര്യങ്ങളിൽ ആയിരിക്കും ഉദാഹരണമായി നിങ്ങളോട് ദേഷ്യമുള്ള ആളുകൾ. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവർ പെരുമാറുന്നുണ്ടോ എന്ന് നോക്കുക, അല്ലെങ്കിൽ നിങ്ങളുടെ സ്വപ്നലോകത്ത് ആയിരിക്കും. ഇതൊന്നും അല്ല നിങ്ങൾ എപ്പോഴും ഫോക്കസ് ചെയ്യേണ്ടത്. പക, വൈരാഗ്യം, ദേഷ്യം ഈ കാര്യങ്ങളൊക്കെ ഫോക്കസ് ചെയ്യുന്നതിന് പകരം നല്ല കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
നിങ്ങൾക്ക് ഒരു കാര്യം നല്ലതാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ചിന്തിച്ചു നിൽക്കേണ്ട കാര്യമില്ല ഉടനെ അതിനു വേണ്ടി പ്രവർത്തിക്കുക. എപ്പോഴും ഉടനെ പ്രവർത്തിക്കുന്ന ആളുകൾക്കാണ് വിജയിക്കാൻ സാധിക്കുക. പക, വാശി, ദേഷ്യം എന്നിവ കൊണ്ടായിരിക്കരുത് പ്രവർത്തിക്കേണ്ടത്. നല്ല ചിന്തയോടുകൂടി വേണം പ്രവർത്തിക്കാൻ.
കൃതജ്ഞതയെ കുറിച്ച് നിരവധി ആർട്ടിക്കുകൾ ലോക്കൽ എക്കോണമി ചാനലിൽ ചെയ്തിട്ടുണ്ട്. നിങ്ങൾ ജീവിക്കുന്നതിനും നിങ്ങൾക്ക് ഉണ്ടായ ഉയർച്ചയ്ക്കും നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങൾക്കും ഒക്കെ നിങ്ങൾക്ക് കൃതജ്ഞത മനോഭാവം ഉണ്ടാകണം.
അറിവ് നേടിക്കൊണ്ടിരിക്കുകയെന്നതാണ്. ഇന്നലത്തെ ആളായിരിക്കരുത് ഇന്നത്തെ ആൾ. കഴിഞ്ഞ ദിവസത്തിനേക്കാൾ കൂടുതലായി അറിവ് നേടിയ ആളാകണം. ഇങ്ങനെ അറിവുകൾ കൂട്ടിച്ചേർത്ത് മുന്നേറുന്ന ആളുകൾക്കാണ് ജീവിതത്തിൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നത്. പലരും ഒരു നിശ്ചിത സമയം പഠിച്ചു കഴിഞ്ഞാൽ തുടർന്ന് പഠിക്കാൻ തയ്യാറാവുകയില്ല. തുടർന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് മാത്രമാണ് ജീവിതത്തിൽ വിജയം ഉണ്ടാകുന്നത്.
ആത്മാഭിമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. സെൽഫ് ലവ് നിങ്ങൾക്ക് ഉണ്ടാകണം. നിങ്ങളുടെ കഴിവും കഴിവുകേടിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. നിങ്ങളുടെ കഴിവ് കണ്ടെത്തി ആ കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്കില്ലുകൾ ആർജിച്ചു കൊണ്ടിരിക്കണം.
ടോക്സിക് ആയിട്ടുള്ള ആളുകൾ, കുറ്റപ്പെടുത്തുന്ന ആളുകൾ, അസൂയാലുക്കളായിട്ടുള്ളവർ ഇങ്ങനെയുള്ള ഏതൊരാളിൽ നിന്നും പരിപൂർണ്ണമായി മാറി നിൽക്കുക. ഇത്തരം ആൾക്കാരോടൊപ്പം ചേർന്നാൽ നിങ്ങളും മോശമാവാൻ വളരെയധികം സാധ്യതയുണ്ട്.
നിങ്ങൾ ചെയ്യുന്ന പ്രവർത്തിയെ ഇഷ്ടപ്പെട്ടാൽ മാത്രമേ ആ മേഖലയിൽ നിങ്ങൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ. നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന കാര്യം തുടർച്ചയായി നിങ്ങൾ ഇഷ്ടപ്പെടുന്നതായിരിക്കണം.
രാവിലെ എണീക്കുമ്പോൾ നെഗറ്റീവായി എണീക്കാൻ പാടില്ല. രാവിലെ എന്താണ് ചിന്തിക്കുന്നത് ആ ചിന്ത രാത്രി വരെ നിങ്ങളിലുണ്ടാകും എന്നതാണ് സത്യം. എല്ലാ ദിവസവും വളരെ പോസിറ്റീവായി ആരംഭിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി എക്സസൈസ് ചെയ്യുക, മെഡിറ്റേഷൻ, യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുക. പക, ദേഷ്യം തുടങ്ങിയ ചിന്തകൾ മാറ്റിവെച്ചുകൊണ്ട് എല്ലാവരെയും സ്നേഹത്തോടെ കാണാൻ കഴിയുന്ന ഒരു മനോഭാവത്തോടുകൂടി ദിവസം ആരംഭിക്കുക.
ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പിന്തുടരുകയാണെങ്കിൽ നിങ്ങളെ അത് ഉയർച്ചയിലേക്ക് എത്തിക്കും എന്നതിൽ ഒരു സംശയവുമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.