- Trending Now:
സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പ്രസന്റേഷൻ. സെയിൽസിന് വേണ്ടി കസ്റ്റമറിന്റെ അടുത്ത് പോയി വാതോരാതെ എന്തെങ്കിലും സംസാരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ പ്രസംഗം കേട്ട് കസ്റ്റമർ എണീറ്റ് പോകുന്ന രീതി ആയിരിക്കും പൊതുവേ ഉണ്ടാവുക. അതുകൊണ്ട് തന്നെ സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രസന്റേഷനാണ്. കസ്റ്റമറിനോട് എങ്ങനെ സംസാരിക്കണം ഏതു രീതിയിൽ സംസാരിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സെയിൽസ് പ്രസന്റേഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് ഒരു ഫോർമുല ഉണ്ട് അതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
ഫോർമുലയുടെ പേര് C O T എന്നാണ്.
കസ്റ്റ്മറിന്റെ വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് ക്രെഡിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്. കസ്റ്റമേഴ്സിന്റെ പോയിന്റിൽ നിന്ന് നോക്കുമ്പോൾ പല സെയിൽസ്മാൻമാരും കസ്റ്റമറിനെ നിരവധി തവണ ചൂഷണം ചെയ്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഒരു കസ്റ്റമറിന്റെ മുന്നിലെത്തുന്ന സെയിൽസ്മാനെ ആരും പരിപൂർണ്ണമായി വിശ്വസിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി കസ്റ്റമർ മനസ്സിലാക്കണം. അതിനുവേണ്ടി നമ്മുടെ പ്രസന്റേഷന് കഴിയണം. ലാപ്ടോപ്പ് വഴിയോ ടാബ് വഴിയോ ഡെമോ ചെയ്യുന്ന സമയത്ത് നമ്മുടെ സ്ഥാപനത്തിന് നിങ്ങളുടെ സ്ഥാപനത്തിന്റെ കസ്റ്റമർ ഫീഡ്ബാക്ക് പോലുള്ള കാര്യങ്ങൾ സ്ലൈഡിൽ ഉൾപ്പെടുത്തണം.
നിങ്ങളുടെ പ്രോഡക്റ്റ് വാങ്ങിച്ചാൽ കസ്റ്റമറിന് ഉണ്ടാകുന്ന ഗുണങ്ങളാണ് ഈ ഓപ്പർച്യൂണിറ്റിയിൽ പറയുന്നത്. കസ്റ്റമറിന്റെ വിശ്വാസ്യത നേടിയെടുക്കുന്നതിന് വേണ്ടി പെട്ടെന്ന് ഒരു പ്രസന്റേഷൻലേക്ക് കടക്കാൻ പാടില്ല. നിങ്ങളുടെ പ്രോഡക്റ്റ് കസ്റ്റമർ എടുത്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും എന്ന ഒരു ഫീൽ കസ്റ്റമറിന് കൊടുക്കാൻ സാധിക്കണം. കസ്റ്റ്മറിനെ നിർബന്ധിച്ച് പ്രോഡക്റ്റ് എടുക്കാനുള്ള സംസാരമല്ല നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഈ പ്രോഡക്റ്റ് എടുത്ത് കഴിഞ്ഞാൽ കസ്റ്റമറിന് ഉണ്ടാകുന്ന ബെനിഫിറ്റ് പറഞ്ഞ് നമ്മൾ സംസാരിക്കണം. ഫീച്ചറിനെക്കാളും കൂടുതൽ സംസാരിക്കേണ്ടത് ബെനിഫിറ്റിനെ കുറിച്ചാണ്. എക്സ്പേർട്ട് ആയിട്ടുള്ള ഒരു കസ്റ്റമർ ആണെങ്കിൽ ബെനിഫിറ്റിനോടൊപ്പം തന്നെ ഫീച്ചേഴ്സ് നെ കുറിച്ച് സംസാരിക്കാം. സാധാരണ കസ്റ്റമേഴ്സിനടുത്ത് ഫീച്ചേഴ്സ് നെ കുറിച്ച് അല്ല ബെനിഫിറ്റിനെ കുറിച്ചാണ് സംസാരിക്കേണ്ടത്.
T - ടെസ്റ്റിമോണിയൽ
നിങ്ങളുടെ പ്രോഡക്റ്റ് എടുത്ത് വിജയകരമായി ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന്റെ റഫറൻസ് പറഞ്ഞുകൊടുക്കുകയാണ് ടെസ്റ്റ് മോണിയിൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പഴയ കസ്റ്റമേഴ്സിന്റെ ഫോൺ നമ്പർ വച്ചുകൊണ്ട് അവർക്ക് വിളിച്ചു ചോദിക്കാനുള്ള അവസരങ്ങൾ കൊടുക്കാം. പഴയ കസ്റ്റമർ തന്ന ഫീഡ്ബാക്ക് വീഡിയോ അവർക്ക് കാണിച്ചു കൊടുക്കാം.
പ്രസന്റേഷൻ ചെയ്യുമ്പോൾ കസ്റ്റമറിന് നമ്മുടെ പ്രോഡക്റ്റ്നോട് ഒരു ട്രസ്റ്റ് വരുന്ന രീതിയിൽ ആവണം ചെയ്യേണ്ടത്. ഇത് അവരുടെ ചുറ്റുവട്ടത്തുള്ള ആളുകളാണെങ്കിൽ കസ്റ്റമേഴ്സ് കൂടുതൽ പ്രോഡക്ടിക്കൽ വിശ്വാസം ഉണ്ടാകും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.