സെയിൽസിൽ നിൽക്കുന്ന സമയത്ത് കസ്റ്റമേഴ്സിനെ പുകഴ്ത്തി സംസാരിക്കേണ്ടി വരാറുണ്ട്. കസ്റ്റമറിന്റെ പ്രീതി കിട്ടുന്നതിന് വേണ്ടി അവർക്കില്ലാത്ത ഗുണങ്ങളെക്കുറിച്ച് പറഞ്ഞു പുകഴ്ത്തി സംസാരിക്കാറുണ്ട്. ഇതൊക്കെ ചിലപ്പോൾ വൻ അബദ്ധങ്ങളിലേക്ക് കൊണ്ട് എത്തിക്കാറുണ്ട്. ഒരു പരിധിക്കപ്പുറം കസ്റ്റമറിനെ ഉയർത്തി സംസാരിക്കുന്നത് ശരിയല്ല. ചില പൊങ്ങച്ചക്കാർക്ക് അത് ഇഷ്ടപ്പെടുമെങ്കിലും ഭൂരിഭാഗം കസ്റ്റമേഴ്സിനും തനിക്ക് ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞു പുകഴ്ത്തി സംസാരിക്കുന്നത് ഇഷ്ടപ്പെടാറില്ല. അത് ശരിയായ ഒരു സെയിൽസിലേക്ക് കൊണ്ട് എത്തിക്കുകയില്ല. അതോടൊപ്പം തന്നെ അത് ഒരു നല്ല സെയിൽസ് രീതിയും അല്ല. കസ്റ്റമറിനെ ശരിയായ രീതിയിൽ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- മറ്റൊരാളുടെ നല്ല കാര്യങ്ങൾ ഉദാഹരണമായി നല്ലൊരു വസ്ത്രം ധരിച്ചു കഴിഞ്ഞാൽ, നല്ലതായി സംസാരിക്കുന്ന ഒരാളാണെങ്കിൽ, നല്ല രീതിയിൽ പെരുമാറി കഴിഞ്ഞാൽ അതൊക്കെ നല്ലതാണ് എന്ന് പറയുന്നത് കസ്റ്റമർക്ക് മാത്രമല്ല ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന കാര്യമാണ്.
- അതുപോലെ തന്നെയാണ് കസ്റ്റമർ പ്രോഡക്റ്റ് വാങ്ങുമ്പോൾ ഈ പ്രോഡക്ടുകൾ വാങ്ങുന്നത് വളരെ ഗുണനിലവാരം ഉള്ളവരും ജന്റിൽമാൻ ആയിട്ടുള്ളവരും ആണ് എന്നൊക്കെ പറയുമ്പോൾ കസ്റ്റമർ മായി കൂടുതൽ ഇഴുകി ചേരുവാൻ ഇത് സഹായിക്കും.
- കസ്റ്റമറിന്റെ പ്രശ്നങ്ങളും ആശങ്കകളും അവർ പറയുന്ന അതിശയോക്തികരമായ കാര്യങ്ങളും കേൾക്കുക എന്നുള്ളതാണ്. അതിനിടയിൽ കയറി സംസാരിക്കുവാൻ ധൃതി കാണിക്കരുത്. ചിലർ കസ്റ്റമേഴ്സ് തങ്ങളെക്കുറിച്ച് ഉയർന്ന തരത്തിൽ പറയുന്നത് കേൾക്കുമ്പോൾ വളരെ പുച്ഛഭാവത്തോടുകൂടിയോ അല്ലെങ്കിൽ അത് കേൾക്കാൻ താല്പര്യം ഇല്ല എന്ന രീതിയിലോ അവരുടെ കണ്ണുകളിൽ നോക്കാതിരിക്കുകയോ മുഖത്ത് നോക്കാതിരിക്കുകയും മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയോ ചെയ്യുമ്പോൾ കസ്റ്റമർക്ക് വളരെയധികം ഇറിറ്റേഷൻസ് ഉണ്ടാകും. അതുകൊണ്ട് അവർ പറയുന്നത് എന്താണെന്ന് വ്യക്തമായി കേൾക്കുവാനുള്ളക്ഷമ തീർച്ചയായും ഉണ്ടാകണം. ക്ഷമ നിങ്ങൾക്ക് സെയിൽസിൽ വളരെയധികം ഗുണം ചെയ്യിക്കുന്ന കാര്യമാണ്. അവർ പറയുന്നത് കേൾക്കുകയും അത് ആത്മാർത്ഥമായിട്ടാണെന്ന് അവർക്ക് തോന്നുകയും ചെയ്താൽ നിങ്ങളുമായി വളരെ നല്ല ഒരു റാപ്പോ ഉണ്ടാക്കാൻ സഹായിക്കും.
- കസ്റ്റമേഴ്സ് പറയുന്ന തെറ്റായ തീരുമാനങ്ങളെ ഡയറക്ടറായി കയറി തെറ്റാണെന്ന് പറയാതിരിക്കുക. അവരെ കൊണ്ട് തന്നെ അത് തെറ്റാണെന്ന് പറയുന്ന രീതി ഉപയോഗിക്കുക ടെക്നിക്കുകൾ ഉപയോഗിക്കുക. ഉദാഹരണമായി സാർ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ, മറ്റൊരാൾ ഇങ്ങനെ ചെയ്തപ്പോൾ ഉണ്ടായ അബദ്ധങ്ങൾ കുറിച്ച് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഉദാഹരണം സഹിതം വ്യക്തമാക്കി കൊണ്ട് അവരിൽ നിന്ന് തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് പറയുന്ന ഒരു ശൈലി കൊണ്ടുവന്നാൽ നല്ലതായിരിക്കും. അല്ലാതെ നിങ്ങൾ നേരെ പോയി സാർ ചെയ്തത് തെറ്റാണു ഇങ്ങനെയല്ല പറയേണ്ടത് എന്നുള്ള രീതിയിൽ സംസാരിക്കുമ്പോൾ അവർ അത് ഉൾക്കൊള്ളണമെന്നില്ല. അതിനുപകരം അവരെ കൊണ്ട് തന്നെ ഇത് തെറ്റാണെന്ന് പറയിക്കാനുള്ള ശ്രമം നടത്തണം.
- സെയിൽസിൽ കസ്റ്റമേഴ്സ് പ്രോഡക്റ്റ് വാങ്ങുന്നത് സാധനത്തിന്റെ മൂല്യം കൊണ്ട് മാത്രമല്ല വ്യക്തിബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. 50% വിൽപ്പനയും വ്യക്തിപരമായ ബന്ധം കൊണ്ടാണ് എന്നതാണ് വാസ്തവം. അപ്പോൾ നല്ല വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കുവാനുള്ള ശ്രമം നടത്തിക്കഴിഞ്ഞാൽ വളരെ നന്നായി പ്രോഡക്റ്റ് വിൽക്കാൻ നിങ്ങൾക്ക് സാധിക്കും.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസിൽ വിജയിക്കാനായി മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ എങ്ങനെ വികസിപ്പിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.