സെയിൽസ്മാൻമാർ ഫോൺ വിളിച്ച് കസ്റ്റമറുമായി സംസാരിക്കേണ്ട സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സെയിൽസ്മാൻമാർ ഫോണിൽ സംസാരിക്കുന്നതിനു മുമ്പ് എന്തൊക്കെ തയ്യാറെടുക്കുക നടത്തണം എന്നാണ് ഇന്ന് പറയുന്നത്. ഇത് ടെലി മാർക്കറ്റിങ്ങിനെക്കുറിച്ച് അല്ല സൂചിപ്പിക്കുന്നത് ദൈനദിനമായി സെയിൽസ്മാൻമാർ കസ്റ്റമറോഡ് ഫോണിൽ സംസാരിക്കുന്നതിനെ കുറിച്ചാണ്.
- ഫോൺ കോൾ വിളിക്കുന്നതിന് മുൻപ് തന്നെ വിളിക്കുന്ന ആളിനെക്കുറിച്ച് വിശദമായി മനസ്സിലാക്കിയതിനു ശേഷം വിളിക്കുക. ചിലപ്പോൾ പുതിയ കസ്റ്റമറിനെയാണ് ഇങ്ങനെ വിളിക്കേണ്ടി വരികയെങ്കിൽ പരിപൂർണ്ണമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല എങ്കിലും അവരെ കുറിച്ച് കഴിയുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രവിക്കുക.
- ഫോൺ കാൾ നടത്തുന്നതിന് വേണ്ടി എല്ലാ ദിവസവും ഒരു നിശ്ചിതസമയം മാറ്റിവയ്ക്കുക.
- ഒരു മണിക്കൂറിൽ നടത്തുന്ന ഫോൺകോളിന്റെ എണ്ണം തീരുമാനിക്കുക.
- വിളിക്കുന്നതിന് മുൻപായിട്ട് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുക. കസ്റ്റമറുമായി എങ്ങനെ ഒരു റാപ്പോ ബിൽഡ് ചെയ്യണം, പ്രോഡക്റ്റിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് എന്നിവയെക്കുറിച്ച് ഒരു സ്ക്രിപ്റ്റ് തയ്യാറാക്കുക.
- അമിതമായി സൗഹൃദം കാണിക്കുന്ന ശൈലിയിൽ സംസാരിക്കരുത്. വളരെ നിയന്ത്രിതമായ ശൈലിയിൽ സംസാരിക്കാൻ ശ്രമിക്കുക. വളരെ പോസിറ്റീവ് മനോഭാവമുള്ള ഒരാളാണെന്ന് നിങ്ങളുടെ ശബ്ദത്തിൽ ഉണ്ടാകണം.
- ആത്മവിശ്വാസം പ്രകടിപ്പിക്കുകയും വളരെ മാന്യമായ രീതിയിലും ആകണം സംസാരിക്കേണ്ടത്.
- സംസാരത്തിന്റെ ഗതി വേഗം വളരെ തിരക്കിട്ടോ സാവധാനത്തിലോ ആകരുത്. അമിതമായ വേഗം പരിഭ്രമത്തെ കാണിക്കും.
- MANT നോക്കി വേണം ഒരു കസ്റ്റമറിനെ സംസാരിക്കാൻ തിരഞ്ഞെടുക്കേണ്ടത്.
- ഉചിതമായ സമയത്ത് വിളിക്കുന്നത് തീരുമാനമെടുക്കുന്നവരോട് സംസാരിക്കാൻ നിങ്ങളെ സഹായിക്കും. എപ്പോഴും ഏത് സമയത്തും വിളിക്കരുത്. സമയം വളരെ പ്രധാനപ്പെട്ടതാണ് ഉചിതമായ സമയത്താണ് വിളിക്കുന്നതെന്ന് ഉറപ്പിക്കുക.
- കസ്റ്റമർ നോട് സംസാരിക്കുമ്പോൾ ഒരു പേനയും നോട്ട്ബുക്കും എപ്പോഴും കരുതുക. കസ്റ്റമറിനെ വിളിക്കുമ്പോൾ അവർ ചിലപ്പോൾ മറ്റൊരു സമയത്ത് അപ്പോയിൻമെന്റ് തന്നേക്കാം ആ സമയം ഉടൻ തന്നെ കുറിച്ച് ഇടുക. ആ സമയത്ത് തിരിച്ചു വിളിക്കാൻ വേണ്ടി ശ്രമിക്കുക.
- മറ്റ് പ്രോഡക്ടുകളെക്കുറിച്ച് മോശമായി ഒരു കാര്യങ്ങളും സംസാരിക്കരുത്. മറ്റ് സെയിൽസ്മാൻമാരെ കുറിച്ച് നെഗറ്റീവായ കാര്യങ്ങൾ ഒരിക്കലും പറയരുത്.
- ആളുകളെ വിളിക്കുമ്പോൾ അവരുടെ പദവിക്കനുസരിച്ച് അതിസംബോധന ചെയ്യുക.
- കസ്റ്റമറിന്റെ പേര് ശരിയായ രീതിയിലാണ് ഉച്ചരിക്കുന്നത് എന്ന് ഉറപ്പിക്കുക.
- കസ്റ്റമറിനോട് സംസാരിക്കുമ്പോൾ അവരുടെ അനുവാദം ചോദിച്ചതിനു ശേഷം മാത്രം നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുക.
- ഫോൺ കോളുകൾ വളരെ നീട്ടിക്കൊണ്ടുപോകരുത്. വളരെ കറക്റ്റ് ആയ രീതിയിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
സെയിൽസ്മാൻ ഭാവിയിലേക്ക് വേണ്ടി നടത്തേണ്ട തയ്യാറെടുപ്പുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.