ആരോഗ്യം നിലനിർത്താനായി രാവിലെ പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാറുള്ളവരാണ് ഏറെയും. ജോഗിംഗും ഇതിൽ ഉൾപ്പെടുന്നു. സാവധാനത്തിൽ ഓടുന്ന വ്യായാമമാണിത്.ഏതു വ്യായാമവും ചെയ്യേണ്ട രീതിയിൽ ചെയ്താലേ ഗുണമുണ്ടാകുകയുള്ളൂ. മിക്കവാറും പേർ ചെയ്യുന്ന ജോഗിങ്ങിന്റെ കാര്യവും ഇതുതന്നെയാണ്. ശരീരം ഫിറ്റാക്കി വയ്ക്കാൻ സഹായിക്കുന്ന, രോഗങ്ങൾ നിയന്ത്രിയ്ക്കാൻ സഹായിക്കുന്ന വളരെ ലളിതമായൊരു വ്യായാമമുറയാണിത്. മറ്റെല്ലാ എയറോബിക് വ്യായാമങ്ങളെയും പോലെ, ജോഗിംഗ് ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ശ്വസനവ്യവസ്ഥയുടെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശ്വാസകോശം കൂടുതൽ ഓക്സിജൻ എടുക്കുകയും കാർബൺ ഡൈ ഓക്സൈഡ് ഫലപ്രദമായി ഇല്ലാതാക്കുകയും ചെയ്യുന്നു. ജോഗിംഗ്, തൽഫലമായി, ശ്വസന പേശികളുടെ സ്ഥിരോത്സാഹം മെച്ചപ്പെടുത്തുന്നു. വെറുതേ കുറേ ഓടിത്തീർത്തിട്ട് കാര്യമില്ല. ഓടേണ്ട രീതിയിൽ ഓടണം. ഇതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.
- ജോഗിങ്ങിനുമുമ്പ് നടന്നു തുടങ്ങുന്നതാണ് നല്ലത്. ആദ്യത്തെ പതിനഞ്ചു മിനിറ്റുകൾ നടന്നതിനു ശേഷം പതിയെ ഓടിത്തുടങ്ങാം.
- രാവിലെ ജോഗിങ്ങ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഓടുവാൻ കൂടുതൽ താൽപര്യമുണ്ടാകുമെന്നു മാത്രമല്ലാ, ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറാനും ഇത് സഹായിക്കും.
- സൂര്യൻ ഉദിച്ചുതുടങ്ങുമ്പോഴോ അതിനു മുൻപോ ജോഗിങ്ങ് ചെയ്താൽ ക്ഷീണവും ചൂടും കുറയ്ക്കാം. ഒരു ദിവസം മുഴുവൻ ഉണർവോടെ ഇരിക്കാൻ ജോഗിങ്ങ് സഹായിക്കും. രാവിലെ ചെയ്യാൻ നിവൃത്തിയില്ലാത്തവർക്ക് വൈകീട്ട് ചെയ്യാം.
- വെറും വയറോടെ ജോഗിങ്ങ് ചെയ്യുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ചാൽ ഓടാൻ മടിയും തളർച്ചയുമുണ്ടാകും.
- ജോഗിങ്ങ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് വെള്ളം കുടിയ്ക്കണം. ഓടുമ്പോൾ വിയർത്ത് ശരീരത്തിലെ ജലാംശം കുറയുന്നത് സ്വാഭാവികമാണ്. ഇതിന് വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. കയ്യിൽ വെള്ളം കരുതിയാൽ ജോഗിങ്ങിന്റെ ഇടയിലും വെള്ളം കുടിയ്ക്കാം. ഒരുമിച്ചു വെള്ളം കുടിക്കാതെ കുറേശെയായി കുടിയ്ക്കണം.
- അയഞ്ഞ കോട്ടൻ വസ്ത്രങ്ങളാണ് ജോഗിങ്ങിന് നല്ലത്. ട്രാക് സ്യൂട്ടുകൾ ഇട്ട് ജോഗിങ്ങ് ചെയ്യാം. എവിടെയാണ് ഓടുന്നത് എന്നതനുസരിച്ച് ഷൂസുകൾ തെരഞ്ഞെടുക്കുക.
- ഓടിത്തുടങ്ങുന്നതിന് മുൻപ് കൈകാലുകൾ നിവർത്തി കുടയുക. മസിലുകൾ അയയുവാൻ ഇത് സഹായിക്കും.
- ആദ്യം പതുക്കെയും പിന്നീട് വേഗം കൂട്ടിയും ജോഗിങ്ങ് ചെയ്യുക. ജോഗിങ്ങിന്റെ ഇടയിൽ പാട്ട് കേൾക്കുന്നത് മനസിനും ശരീരത്തിനും ഉണർവുണ്ടാകാൻ നല്ലതാണ്.
- ജോഗിങ് ചെയ്യുന്നതു കൊണ്ടുമാത്രം ശരിയായ ഫലം ലഭിക്കുകയില്ല. അതിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണരീതിയും പിന്തുടരേണ്ടതുണ്ട്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങൾ എന്നിവയാണ് കഴിക്കേണ്ടത്. കൊഴുപ്പ്, മാംസം, പഞ്ചസാര, ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുകയും വേണം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഉറക്കകുറവ് പരിഹരിക്കും ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.