ഒരു കസ്റ്റമർ നിങ്ങൾ പറയുന്നത് മാത്രം കേട്ടാൽ പോരാ അവർ പറയുന്നതും നിങ്ങൾ വ്യക്തമായി കേൾക്കണം. ശരിക്കും ഒരു കസ്റ്റമറിന് എന്താണ് ആവശ്യം എന്ന് മനസ്സിലാക്കിയാൽ മാത്രമേ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അല്ലെങ്കിൽ നിങ്ങളുടെ പ്രോഡക്റ്റ് അവർക്ക് ആവശ്യമുണ്ടോ അതെങ്ങനെ അവരെക്കൊണ്ട് വാങ്ങിപ്പിക്കാം എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കുകയുള്ളൂ. അതുപോലെ തന്നെ ആശയവിനിമയത്തെ കുറിച്ച് പറയുകയാണെങ്കിൽ രണ്ട് കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.
- വിവരങ്ങൾ നൽകുകയും
- വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത്.
കസ്റ്റമർ പറയുന്ന വിവരങ്ങൾ നിങ്ങൾ സ്വീകരിച്ചാൽ മാത്രമേ അവരുടെ ആവശ്യം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ. കേൾക്കലും ശ്രദ്ധയും എപ്പോഴും നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും എന്താണ് കസ്റ്റമറുടെ പ്രശ്നമെന്ന് നിങ്ങൾക്ക് മനസ്സിലാവുകയും നയപരമായി മറുപടി കൊടുക്കാൻ സാധിക്കുകയും ചെയ്യും. പല സെയിൽസ്മാൻമാരും കസ്റ്റമർ പറയുന്നത് കേൾക്കുമെങ്കിലും അത് ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കുകയും കേൾക്കുകയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. കേൾക്കുക എന്ന് പറയുന്നത് ശാരീരികമായ ഒരു കാര്യമാണ്. എന്നാൽ ശ്രദ്ധിക്കുക എന്ന് പറയുന്നത് വൈകാരികപരമായ കാര്യമാണ്. കസ്റ്റമർ പറയുന്നത് കേട്ടാൽ മാത്രം പോരാ ശ്രദ്ധിക്കുകയും വേണം. അവിടെ ഒരു വൈകാരിക വിജയം നിങ്ങൾക്കുണ്ടാകും. കസ്റ്റമർ പറയുന്നത് കേൾക്കാനും ശ്രദ്ധിക്കാനും നിങ്ങൾ തയ്യാറാകുമ്പോഴാണ് നിങ്ങൾ ഒരു നല്ല സെയിൽസ്മാനായി മാറുന്നത്. അങ്ങനെ ഒരു സെയിൽസ്മാന് മാത്രമേ കസ്റ്റമർ സെയിൽസ് നടത്തുവാൻ തയ്യാറാവുകയുള്ളൂ. ഇന്നത്തെ കാലഘട്ടത്തിൽ തങ്ങളെ അംഗീകരിക്കാത്ത ഒരാളുടെ അടുത്ത് വന്ന് സെയിൽസ് നടത്തുവാൻ ആരും ആഗ്രഹിക്കുന്നില്ല. ഇന്ന് ഒരു ഗതികേടൊന്നും കസ്റ്റമർക്ക് ഇല്ല. ഇന്ന് പല ഓപ്ഷൻകളും കസ്റ്റമർക്ക് ലഭ്യമാണ്. തങ്ങളെ ഗൗരവമായി ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നൽ തീർച്ചയായും വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.
- കസ്റ്റമറിന്റെ കണ്ണിൽ നോക്കി സംസാരിക്കുവാൻ തയ്യാറാകണം. അയാൾ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ് എന്ന ഒരു തോന്നൽ ഉണ്ടാക്കുവാൻ ഇത് സഹായിക്കും.
- സംസാരിക്കുന്നതിന് ഇടയിൽ കയറി സംസാരിക്കരുത് കസ്റ്റമർ പറയുന്നത് പരിപൂർണ്ണമായും കേൾക്കാൻ തയ്യാറാകണം.
- അവർ സംസാരിക്കുന്ന സമയത്ത് പേന കണ്ടോ,പേപ്പർ വെയിറ്റ് കൊണ്ട് കളിക്കുകയോ അല്ലെങ്കിൽ പടം വരയ്ക്കുകയോ കുനിഞ്ഞിരിക്കുകയോ അങ്ങനെയൊന്നും ചെയ്യരുത്. അവർ പറയുന്നത് നല്ല ആശയം ആണെങ്കിൽ അത് ശരി അങ്ങനെയാണോ എന്നൊക്കെ ശബ്ദം കൊടുത്തുകൊണ്ട് അവർക്ക് സംസാരിക്കുവാനുള്ള പ്രേരണ കൊടുത്തു കൊണ്ടിരിക്കണം.
- കഴിയുന്നത്ര പുഞ്ചിരിയോടു കൂടി കേൾക്കുക. പുഞ്ചിരി നിങ്ങളുടെ മുഖത്തുനിന്നും മാറാതിരിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം.ചിലപ്പോൾ അവർ പറയുന്നത് വളരെ തെറ്റായിട്ടുള്ള കാര്യമാണെന്ന് ഇരിക്കട്ടെ എങ്കിൽപോലും അവർ പറയുന്നത് മുഴുവൻ കേട്ടതിനു ശേഷം മാത്രം അതിനെക്കുറിച്ച് തിരുത്തി പറയുക. അവർ പറയുന്നതിനെ ഖണ്ഡിച്ചുകൊണ്ട് സംസാരിക്കാതെ ഇങ്ങനെ ആകില്ലേ ശരി എന്ന തരത്തിൽ സംസാരിക്കുക.
- അവർ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ നോട്ട് ചെയ്യുമ്പോൾ അവർക്ക് വളരെ സന്തോഷമാകും. അങ്ങനെ നോട്ട് ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരെ അംഗീകരിക്കുന്ന ഒരാളായി കസ്റ്റമർ നിങ്ങളെ തീർച്ചയായും കാണും.
- കസ്റ്റമർ സംസാരിക്കുമ്പോൾ അതിനു മറുപടി പറയാൻ വെമ്പലുള്ള സ്വഭാവം എല്ലാവരിലും ഉണ്ടാകും. പലരും റേഡിയോ പോലെയാണ് അങ്ങോട്ട് പറയാൻ മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ കേൾക്കാൻ ഇഷ്ടമുണ്ടാകില്ല. അതിനുള്ള മറുപടി എന്താണെന്ന് ആലോചിച്ചു മുഖഭാവം ഒരിക്കലും മാറ്റരുത്. അവർ പറയുന്നത് പൂർണമായും കേട്ടതിനു ശേഷം മാത്രമേ അങ്ങോട്ട് ചോദ്യം ചോദിക്കാൻ പാടുള്ളൂ.
- നിങ്ങൾക്ക് എല്ലാം അറിയാം കസ്റ്റമർക്ക് ഒന്നും അറിയില്ല എന്ന ഭാവം ഒരിക്കലും കൊണ്ടുവരരുത്.
- കസ്റ്റമർ ദീർഘമായി സംസാരിക്കുന്നതെങ്കിൽ കസേരയിട്ട് കൊടുത്ത അവരെ ഇരുത്തി നിങ്ങളും ഇരുന്നുകൊണ്ട് സംസാരിക്കുക.
- ഒരിക്കലും സംസാരിക്കുമ്പോൾ നിങ്ങൾ ഇരുന്നു കസ്റ്റമറിനെ നിർത്തിയും സംസാരിപ്പിക്കരുത്.നിങ്ങൾ ഇരിക്കുകയാണെങ്കിൽ അവരെയും നിങ്ങളുടെ മുൻപിൽ ഇരുത്തിയതിനുശേഷം മാത്രമേ സംസാരിക്കാവൂ.
- കസ്റ്റമർ രാജാവാണെന്ന് തരത്തിൽ ഫീൽ കൊടുക്കുന്ന രീതിയിൽ സംസാരിക്കുക. കസ്റ്റമർ ഈസ് കിംഗ് എന്ന് എഴുതി വച്ചാൽ മാത്രം പോരാ അത് അവരെ ഫീൽ ചെയ്യിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടുപോകുക.
- ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം സെയിൽസ് നടക്കാൻ കാരണമാകും എന്നല്ല ഉദ്ദേശിക്കുന്നത്.ഒരു മികച്ച സെയിൽസ് അന്തരീക്ഷം കൊടുക്കുവാൻ നിങ്ങൾക്ക് സാധിക്കും, മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
സെയിൽസ് രംഗത്തെ പ്രധാന എതിർപ്പുകളും അവയെ മറികടക്കാനുള്ള മാർഗങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.