Sections

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Monday, Aug 29, 2022
Reported By MANU KILIMANOOR

ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022-2023 സാമ്പത്തികവര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഒരു വിധത്തിലുളള സ്‌കോളര്‍ഷിപ്പും ലഭിക്കാത്ത 1 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് മുന്‍പ് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.