- Trending Now:
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് മാതാപിതാക്കളുടെ സിബില്‍ സ്‌കോറിനെ അടിസ്ഥാനമാക്കിയാണോ?
പ്രതീക്ഷകളോടെ വിദ്യഭാസവായ്പയ്ക്ക് സമര്‍പ്പിച്ച അപേക്ഷ നിരസിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാന്‍ കഴിയില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ നല്‍കിയ വിദ്യാഭ്യാസ വായ്പകളിലുണ്ടായ തിരിച്ചടവ് നിരക്ക് കുറവാണെങ്കില്‍ ബാങ്ക് വായ്പ്പ അനുവദിക്കുന്നതില്‍ അത്ര വലിയ ശുഷ്‌കാന്തി കാണിക്കില്ല.രാജേഷ് വിദ്യാര്‍ത്ഥിയാണ്. 7,30,000/- രൂപയുടെ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷകന്‍ അപേക്ഷ ബാങ്കില്‍ സമര്‍പ്പിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നുവെങ്കിലും സഹ-അപേക്ഷകനായ പിതാവിന്റെ CIBIL സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു. ജെസ്സി എംബിഎ ക്ക് ചേരുവാനായി ബാങ്കില്‍ നിന്നും 3,96,000/- രൂപ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു.എല്ലാ രേഖകളും സമര്‍പ്പിച്ചെങ്കിലും സഹ-വായ്പക്കാരനായ പിതാവിന്റ CIBIL സ്‌കോര്‍ 685-ല്‍ കുറവാണെന്ന കാരണത്താല്‍ ആ അപേക്ഷയും നിരസിച്ചു.ജാമ്യക്കാരുടെ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന വിഷയത്തില്‍ പ്രണവ് S. R v. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന കേസില്‍ ഹര്‍ജിക്കാരന്റെ മാതാപിതാക്കളുടെ തൃപ്തികരമല്ലാത്ത ക്രെഡിറ്റ് സ്‌കോറുകള്‍ ഒരു വിദ്യാഭ്യാസ വായ്പാ അപേക്ഷ നിരസിക്കാനുള്ള കാരണമായിരിക്കില്ലായെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചിട്ടുണ്ട്.
ദരിദ്രരും ഇടത്തരക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന്റെ പരിമിതികളില്ലാതെ അവര്‍ക്ക് ഇഷ്ടമുള്ള ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യാ ഗവണ്‍മെന്റ് വിദ്യാഭ്യാസ വായ്പ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമ്പത്തിക സേവന വകുപ്പ്, (ധനകാര്യ മന്ത്രാലയം), ഉന്നത വിദ്യാഭ്യാസ വകുപ്പ് (വിദ്യാഭ്യാസ മന്ത്രാലയം), ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) എന്നിവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനം മാതാപിതാക്കളുടെ വായ്പാ തിരിച്ചടവ് ശേഷിയെ ആധാരമാക്കിയല്ലന്നും മറിച്ച് അവരുടെ വിദ്യാഭ്യാസത്തിനു ശേഷം ഭാവിയില്‍ ലഭിക്കാവുന്ന ജോലിയില്‍ പ്രതീക്ഷിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതതെന്നും സുപ്രീംകോടതി മറ്റൊരു കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്.1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ സെക്ഷന്‍ 21, 35, 56 എ എന്നിവ നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മുന്‍ഗണന വായ്പാ മേഖലകള്‍ ഏതൊക്കെയാണെന്ന്2020 ല്‍ പുറപ്പെടുവിച്ചിട്ടുണ്ട് .അതിലെ Direction 4 & 11 വിദ്യാഭ്യാസത്തെ മുന്‍ഗണനാ മേഖലയായി പ്രഖ്യാപിക്കുകയും, 20 ലക്ഷം രൂപയില്‍ കവിയാത്ത വൊക്കേഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായിട്ടുള്ള വ്യക്തി വായ്പകള്‍ മുന്‍ഗണനാ വായ്പകളായി പരിഗണിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.