Sections

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ റെയിൽപ്പാത മുറിച്ചു കടന്ന് അപകടമുണ്ടാകുന്നത് തടയുവാനായി പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Friday, May 19, 2023
Reported By Admin
Government Orders

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ റെയിൽപ്പാത മുറിച്ചു കടന്ന് അപകടമുണ്ടാകുന്നത് തടയുവാനായി പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് സ്കൂൾകുട്ടികൾ റെയിൽപ്പാത മുറിച്ചു കടക്കുന്നതിനെത്തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് DGE/2305/2023-M4 എന്ന നമ്പറിൽ 15-05-2023 ന് ഈ സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.

സ്കൂൾകുട്ടികൾക്ക് റെയിൽപ്പാത മുറിച്ചു കടക്കേണ്ടി വരുന്ന അവസരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കൂടാതെ റെയിൽപ്പാതയ്ക്ക് സമീപമുള്ള സ്കൂളുകളിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ മുതലായവർ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്തണമെന്നും സർക്കുലറിൽപറയുന്നു.

[5750]


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.