- Trending Now:
ഭക്ഷ്യ എണ്ണയുടെ വില കുറച്ച് കേന്ദ്രം ഇതിനു പിന്നാലെ പാല്‍, സോപ്പ്, ഷാംപൂ എന്നിങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഭക്ഷ്യഎണ്ണയുടെ വില ലിറ്ററിന് 15-20 രൂപ വരെ കുറച്ചിരുന്നു. ഇറക്കുമതി തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനാലാണ് ഭക്ഷ്യ എണ്ണയുടെ വില കുറയാന്‍ കാരണം. അസംസ്‌കൃത പാമോയില്‍, സോയോയില്‍, സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില ഈ ആഴ്ച സര്‍ക്കാര്‍ കുറച്ചു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വസ്തുക്കളുടെ വില കുറയില്ലെന്നും പകരം വില വര്‍ദ്ധനവിന്റെ വേഗത കുറയ്ക്കുമെന്നുമാണ് കരുതുന്നത്. എഫ്എംസിജികളില്‍ പാല്‍, സോപ്പ്, ഷാംപൂ, ബിസ്‌ക്കറ്റ് എന്നിവ ഉള്‍പ്പെടുന്നു. പാം ഓയിലും അതിന്റെ ഡെറിവേറ്റീവുകളും ഡിറ്റര്‍ജന്റുകള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ജൈവ ഇന്ധനങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. ഷാംപൂ, സോപ്പ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, നൂഡില്‍സ് തുടങ്ങി നിരവധി ദൈനംദിന ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പാമോയില്‍ ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പാമോയില്‍ വില വര്‍ധിച്ചാല്‍ ഇവയുടെ എല്ലാത്തിന്റെയും വില കൂടും.
അസംസ്‌കൃത പാമോയിലിന്റെ പുതിയ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,625 ഡോളറില്‍ നിന്ന് കുറച്ച് 1,620 ഡോളറാക്കിയിരുന്നു. അതുപോലെ, RBD പാം ഓയില്‍, RBD പാമോലിന്‍ അടിസ്ഥാന വിലകളും യഥാക്രമം ടണ്ണിന് 1,757 ഡോളറായും ടണ്ണിന് 1,767 ഡോളറായും കുറച്ചു. അസംസ്‌കൃത സോയ എണ്ണയുടെ അടിസ്ഥാന ഇറക്കുമതി വില ടണ്ണിന് 1,866 ഡോളറില്‍ നിന്ന് 1,831 ഡോളറായി കുറച്ചു.വിലക്കയറ്റത്തിന്റെ വേഗത കുറയുമെങ്കിലും എഫ് എം സി ജി വസ്തുക്കള്‍ക്ക് വിലക്കുറവ് ഉണ്ടായേക്കില്ല.ഇന്ത്യ പ്രതിവര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അതില്‍ 8-8.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.