Sections

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ്; ആംവേയുടെ 757 കോടിയുടെ ആസ്തി കണ്ടുകെട്ടി

Tuesday, Apr 19, 2022
Reported By admin
Amway India

കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.

 

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.നേരത്തെ ഹൈദരാബാദ് പൊലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു.വസ്തുതകള്‍ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും അംഗങ്ങള്‍ക്ക് സമ്പന്നരാകാനുമാണെന്ന് ഇഡി പറയുന്നു. മണിച്ചെയിന്‍ മാതൃകയില്‍ ഉല്‍പനങ്ങളുടെ വില കൂട്ടി വിറ്റെന്നും കൂടുതല്‍ ലാഭം കിട്ടുമെന്ന് കാട്ടി ആളുകളെ അംഗങ്ങളാക്കി ഇവരില്‍ നിന്നും പണം തട്ടിച്ചെന്നുമാണ് കേസ്.

'2011 മുതലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് അധികൃതരുടെ നടപടി , അതിനുശേഷം ഞങ്ങള്‍ വകുപ്പുമായി സഹകരിക്കുകയും 2011 മുതല്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും പങ്കിടുകയും ചെയ്യുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ ന്യായവും നിയമപരവും യുക്തിസഹവുമായ നിലയിലേക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ അധികൃതരുമായും നിയമ ഉദ്യോഗസ്ഥരുമായും ഞങ്ങള്‍ സഹകരിക്കുന്നത് തുടരും' ആംവേ സംഭവത്തിനു പിന്നാലെ പ്രതികരിച്ചു.


Story highlights: The Enforcement Directorate (ED) on Monday attched assets worth Rs 757.77 crore of Amway India Enterprises


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.