- Trending Now:
പ്രമുഖ കമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി
പ്രമുഖ കമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല. പുതുവർഷം തുടങ്ങി നാല് മാസം പിന്നിടുമ്പോഴും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയാണ് മുൻനിര കമ്പനികൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി.
വി ആപ്പിലൂടെ റീചാർജ് ചെയ്ത് ഉപഭോക്താക്കൾക്ക് 5ജിബി അധിക ഡാറ്റ നേടാം... Read More
ചെലവുചുരുക്കൽ കാരണം പറഞ്ഞുതന്നെയാണ് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ഷോപ്പിഫൈ അതിന്റെ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുള്ള വാർത്തകളാണ് ഒടുവിലായി വന്നത് . കമ്പനിയിലെ 20 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടുമ്പോൾ മൊത്തം തൊഴിലാളികളുടെ 20 ശതമാനം എന്ന കണക്കിൽ 2000 പേർക്കാണ് തൊഴിൽ നഷ്ടപ്പെടുക .
ചെലവ് ചുരുക്കി, ലാഭം നേടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ മീഷോയും പിരിച്ചുവിടൽ പ്രഖ്യാപിച്ചുണ്ട്. കമ്പനി 251 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയിലെ മൊത്തം തൊഴിലാളികളുെ 15 ശതമാനം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു.
ഇനി സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാട് നടത്താം... Read More
മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വഴി യാണ് തീരുമാനം അറിയിച്ചത്. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി ജോലി നഷ്ടജീവനക്കാർക്കും നോട്ടീസ് കാലയളവിന് പുറമെ ഒരു മാസത്തെ അധിക പിരിച്ചുവിടൽ ശമ്പളം നൽകുമെന്നും, കമ്പനിയിൽ ഉണ്ടായിരുന്ന കാലയളവ് പരിഗണിക്കാതെ തന്നെ പിരിച്ചുിചുന്ന ജീവനക്കാരെ എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻ സ്‌കീമിൽ ഉൾപ്പെടുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കമ്പനി 10 മടങ്ങ് വളർച്ചയാണ് നേടിയത്. കോവിഡ് മഹാമാരിക്കാലത്ത് കൂടുതലളുകള# ഇ കൊമേഴ്സ് സ്ഥാപനങ്ങളെ ആശ്രയിച്ചതിനാലാണ് ഇത്തരത്തിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ നിലവിൽ പ്രതീക്ഷിച്ചത്ര വളർച്ച കമ്പനിക്കില്ലെന്നും, ചെലവ് ചുരുക്കി, ലാഭം നേടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.