- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏക പ്യുവർ-പ്ലേ ബിടുസി ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഇകോം എക്സ്പ്രസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. ഐപിഒയിലൂടെ 2600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
1284.50 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1315.50 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.