- Trending Now:
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ) പുറത്തിറക്കിയ ഇ - കാർട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. തദ്ദേശീയമായി നിർമിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന കേരള ഗ്രീൻ സ്ട്രീം ഇ - കാർട്ടിന് 2,765 എം.എം നീളവും 980 എം.എം വീതിയുമുണ്ട്. 2,200 എം.എം വീൽ ബേസും 145 എം.എം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 300 കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോകാൻ ശേഷിയുള്ള വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കാനാകും.
ഇടുങ്ങിയ നഗര വീഥികളിൽ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ വീതി കുറഞ്ഞ രീതിയിലാണ് വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഇ - കാർട്ടുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ നേരത്തെ ഓർഡർ നൽകിയ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് വാഹനങ്ങളുടെ താക്കോൽ മന്ത്രി കൈമാറി.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ഇ-കാർട്ടുകൾ വാങ്ങിയപ്പോൾ ഫിറോക്ക് മുനിസിപ്പാലിറ്റി മൂന്നും കൊച്ചി സ്മാർട്ട് സിറ്റി രണ്ടും വാങ്ങി. തവനൂർ, മാന്നാർ, മാരാരിക്കുളം ഗ്രാമപഞ്ചായത്തുകളും ഓർഡർ നൽകിയിരുന്നു. നഗര-ഗ്രാമ തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യ ശേഖരണത്തിന് വാഹനങ്ങൾ അനുയോജ്യമാകുമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനി നൽകിയ 100 ഓട്ടോറിക്ഷകളുടെ ഓർഡർ ചടങ്ങിൽ കെ.എ.എൽ മാനേജിംഗ് ഡയറക്ടർ പി.വി. ശശീന്ദ്രൻ ഏറ്റുവാങ്ങി. ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണവും KAL ആരംഭിച്ചിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കെ.എ.എല്ലിന്റെ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കെ..എ.എൽ പുറത്തിറക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ സംസ്ഥാനങ്ങളിലെ വിപണികളിൽ ഇടം പിടിക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
മൂന്ന് കോടിയിലധികം രൂപയുടെ ഓർഡറുകൾ ഇതുവരെ ലഭിച്ചതായി കെഎഎൽ മാനേജിംഗ് ഡയറക്ടർ പി.വി.ശശീന്ദ്രൻ പറഞ്ഞു. ഓരോ ഇ-കാർട്ടിനും നികുതി ഉൾപ്പെടെ 2.36 ലക്ഷം രൂപയാണ് ചെലവ്. ഒരു വർഷം കൊണ്ട് KAL സൗകര്യത്തിലാണ് വാഹനം വികസിപ്പിച്ചത്. മോട്ടോർ, ബാറ്ററി, കൺട്രോളർ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
ടെണ്ടർ നടപടികളില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കെ.എ.എല്ലിൽ നിന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുളള ഉത്തരവിറക്കിയിട്ടുണ്ട്. കേരളത്തെ ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബായി വികസിപ്പിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. വിവിധ തദ്ദേശസ്ഥാപനങ്ങൾക്കും, സ്മാർട്ട് സിറ്റി, കുടുംബശ്രീ തുടങ്ങിയവയ്ക്കും ഇ -കാർട്ടുകൾ നൽകാനാണ് കെ.എ.എൽ ലക്ഷ്യമിടുന്നത്. കൊച്ചി സ്മാർട്ട് സിറ്റിയിൽ നിന്നും ഇ - കാർട്ടുകൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചും ഫെറോക്ക് മുൻസിപ്പാലിറ്റി മൂന്നും ഇ - കാർട്ടുകൾ വാങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതരസംസ്ഥാനങ്ങളിലും ആഫ്റ്റർ സെയിൽസ് സർവ്വീസോടുകൂടിയ ഡീലർ ശൃംഖലയും വികസിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.