Sections

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കായി 'Eat-Right Kerala' മൊബൈല്‍ ആപ്പ്

Saturday, Jun 10, 2023
Reported By admin
kerala

ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്


ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഒപ്പം കേരളത്തിന്റെ ഈറ്റ് റൈറ്റ് കേരള' മൊബൈൽ ആപ്പ് യാഥാർത്ഥ്യമായി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.

ഈറ്റ് റൈറ്റ് കേരള - Eat-Right Kerala

(Department of Food Safety, Kerala) എന്ന മൊബൈൽ ആപ്പ് യാത്രക്കാർക്കും, വിനോദ സഞ്ചാരികൾക്കും ഒരുപോലെ സഹായകമാണ്. ഈ ആപ്പിലൂടെ ഭക്ഷണത്തിലും, സംവിധാനങ്ങളിലും  നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയും . നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്.

ഗൂഗിൾ പ്ലേയിൽ നിന്നും സൗജന്യമായി https://play.google.com/store/apps/details?id=in.gov.kerala.foodsafety.restaurants എന്ന ആപ് ഡൌൺലോഡ് ചെയ്തുപയോഗിക്കാം.  കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ  ഭക്ഷ്യ സുരക്ഷാ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ പരാതി പരിഹാര സംവിധാനമായ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. ആതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു. കൂടുതൽ സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റിംഗ് നടത്തി നിലവാരം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

കേരളം ഭക്ഷ്യ സുരക്ഷ പരിപാലനത്തിൽ മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവിൽ നേടിയത്. ഈ കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനെക്കാൾ ഇരട്ടിയോളം വരുന്ന വർധനവാണുണ്ടായത്.

ഭക്ഷ്യ സുരക്ഷയ്ക്കുള്ള  ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൺസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ് ഏറ്റുവാങ്ങി.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.