- Trending Now:
സാധാരണ ബാങ്കുകള്‍ നല്‍കുന്ന ഒട്ടുമിക്ക സേവനങ്ങളും ഈ പേമെന്റ് ബാങ്കുകളും നല്‍കുന്നുണ്ട്
പരമ്പരാഗത ബാങ്കുകളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രവര്‍ത്തനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് ബാങ്കുകളിലൂടെ അവതരിപ്പിക്കുന്നത്. ഏതാനും പരിമിതികളുണ്ടെങ്കിലും പേമെന്റ് ബാങ്കുകള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്കും ഒരു മുതല്‍ക്കൂട്ടാണെന്ന് തന്നെ പറയാം.
ബാങ്ക് അക്കൗണ്ട് തുറക്കുന്ന നടപടിക്രമങ്ങളും വളരെ എളുപ്പവും വിശ്വസനീയവുമാണ്. അതായത്, ഇവ മൊബൈല്‍ ഫോണുകളിലൂടെ ഡിജിറ്റലായി പൂര്‍ത്തയാക്കിയാക്കാം. സാധാരണ ബാങ്കുകള്‍ നല്‍കുന്ന ഒട്ടുമിക്ക സേവനങ്ങളും ഈ പേമെന്റ് ബാങ്കുകളും നല്‍കുന്നുണ്ട്.
എന്നാല്‍, ഏത് പേമെന്റ് ബാങ്കാണ് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കി വേണം അക്കൗണ്ട് തുറക്കേണ്ടത്. ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരം ഒരു പുതിയ പേമെന്റ് ബാങ്ക് തുടങ്ങാനായി ഇന്ത്യയിലെ 11 കമ്പനികള്‍ക്ക് ആര്‍.ബി.ഐ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ ആറ് പേമെന്റ് ബാങ്കുകളാണ് നിലവില്‍ പ്രവര്‍ത്തനമുള്ളത്. ആര്‍.ബി.ഐ ആണ് ഇവയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ഐ.പി.പി.ബി എന്നും ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നും അറിയപ്പെടുന്ന ബാങ്കും, പേടിഎം പേമെന്റ് ബാങ്കും വളരെ പ്രചാരമുള്ള രണ്ട് ബാങ്കുകളാണ്. എന്നാല്‍ ഇതു കൂടാതെ നാല് പേമെന്റ് ബാങ്കുകള്‍ കൂടി ഇന്ത്യയിലുള്ളത്. പേടിഎം പേമെന്റ് ബാങ്കുകളെയും ഐ.പി.പി.ബിയെയും അപേക്ഷിച്ച് നിക്ഷേപങ്ങള്‍ക്ക് ആദായം നല്‍കുന്നവയാണ് ഇവ.
കൂടാതെ, 2.75 ശതമാനം മുതല്‍ ആറു ശതമാനം വരെ പലിശ നല്‍കുന്ന പേമെന്റ് ബാങ്കുകളും ഇതിലുള്‍പ്പെടുന്നു. മുന്നറിയിപ്പ് നല്‍കാതെ തന്നെ നിരക്കുകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ബാങ്കുകള്‍ക്ക് അനുവാദമുണ്ട്. അതിനാല്‍ ഓരോ പേമെന്റ് ബാങ്കുകളുടെയും പലിശ നിരക്കുകള്‍ അറിഞ്ഞ ശേഷം നിക്ഷേപം നടത്തുക. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പേമെന്റ് ബാങ്കുകളെ കുറിച്ചറിയാം.
ഫിനോ പേമെന്റ്
ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നെറ്റ് വര്‍ക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് പേമെന്റ് ബാങ്ക് അല്ലെങ്കില്‍ ഫിനോ പേമെന്റ് ബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ പേമെന്റ് ബാങ്കാണ്. പരമ്പരാഗത ബാങ്കുകളെ പോലുള്ള അതേ സേവനങ്ങള്‍ ഫിനോ പേമെന്റ് ബാങ്കിലും ലഭ്യമാകുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. ഇതിലൂട നിലവില്‍ 2.75 ശതമാനം പലിശയാണ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ആധാര്‍ നമ്പര്‍, ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ് എന്നിവയാണ് ഫിനോ പേമെന്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകള്‍.
എന്‍എസ്ഡിഎല്‍ പേമെന്റ്
നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് പേമെന്റ് ബാങ്ക് അഥവാ എന്‍.എസ്.ഡി.എല്‍. പേമെന്റ് ബാങ്ക് എന്നറിയപ്പെടുന്ന പേമെന്റ് ബാങ്ക് 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിക്ഷേപങ്ങള്‍ക്ക് അഞ്ചു ശതമാനം പലിശയാണ് ഈ പേമെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപത്തിന് മാത്രമല്ല, ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയ സേവനങ്ങളും എന്‍എസ്ഡിഎല്‍ പേമെന്റിലൂടെ ലഭ്യമാകും.
എയര്‍ടെല്‍ പേമെന്റ്
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ പേമെന്റ് ബാങ്ക് എയര്‍ടെല്‍ പേമെന്റ് ബാങ്കാണ്. നിലവില്‍ രാജ്യത്ത് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന, ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ടെല്‍ പേമെന്റ് ബാങ്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്‍നിര ബാങ്കുകളുടെ പലിശ നിരക്കുകളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് പ്രദാനം ചെയ്യുന്ന എയര്‍ടെല്‍ പേമെന്റ് ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ എന്നിവ മാത്രമാണ് ആവശ്യമായുള്ളത്.
ജിയോ പേമെന്റ്സ്
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയുടെ ബാങ്കിങ് സേവനമാണ് ജിയോ പേമെന്റ്. എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി സാമ്യമുള്ള ജിയോ പേമെന്റ്സ് ബാങ്ക് തുച്ഛമായ സമയം കൊണ്ട് ഗുണഭോക്താക്കളുടെ ഇടയില്‍ വലിയ പ്രചാരം സ്വന്തമാക്കി കഴിഞ്ഞു. 2018ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് മൂന്നു ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.