- Trending Now:
കൊച്ചി: ടൈറ്റനിൽ നിന്നുള്ള പ്രീമിയം ഹാൻഡ് ബാഗ് ബ്രാൻഡ് ആയ എർത്ത് മുംബൈയിൽ തങ്ങളുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ആരംഭിച്ചു. പ്രൈം ഷോപിങ് കേന്ദ്രമായ മുംബൈയിലെ പല്ലാഡിയം മാളിൽ അതി ഗംഭീരമായി തയ്യാറാക്കിയ ഹാൻഡ്ബാഗ് ശേഖരവുമായി ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ ബ്രാൻഡ് തയ്യാറായി കഴിഞ്ഞു.
2022 ഒക്ടോബറിൽ ബ്രാൻഡ് അവതരിപ്പിച്ച ശേഷം 50 പട്ടണങ്ങളിലെ 130 വൻ സ്റ്റോറുകളിലൂടേയും ഓൺലൈനിലൂടേയും ബ്രാൻഡ് അതിൻറെ സാന്നിധ്യം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. എർത്ത് ബാഗുകൾക്ക് 90,000-ത്തിൽ ഏറെ ഉപഭോക്താക്കളാണ് നിലവിലുള്ളത്. വനിതാ ഹാൻഡ് ബാഗ് വിഭാഗത്തിൽ 2023 മുതൽ 2028 വരെ പത്തു ശതമാനം സംയോജിത വാർഷിക വളർച്ചയുമായി 7500 കോടി രൂപയിലേക്കു വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകളുടെ ഹാൻഡ് ബാഗ് മുതൽ വർക്ക് ബാഗ് വരെയുള്ള ടോൾ ടോട്ടേകളും ഷോൾഡർ ബാഗുകളും സ്ലിങുകളും ക്രോസ് ബോഡി ബാഗുകളും ക്ലച്ചുകളുടെ വോലെറ്റുകളും എല്ലാം അടങ്ങിയതാണ് എർത്തിൻറെ ഉത്പന്ന ശ്രേണി.
യഥാർത്ഥ ലതറിൽ 5995 മുതൽ 10995 രൂപ വരെയുള്ള വിലയിലാണ് അതുല്യമായ ഉത്പന്നങ്ങൾ എർത്ത് ലഭ്യമാക്കിയിരിക്കുന്നത്. മിനി ലെതർ ഡിലൈറ്റുകൾ 295 രൂപ മുതൽ 1995 രൂപ വരെയുള്ള അവതരണ വിലയിലും ലഭ്യമാണ്.
ഇന്ത്യയുടെ ഷാഷൻ-ഷോപിങ് കേന്ദ്രമായ മുംബൈയിൽ തങ്ങളുടെ എക്സ്ക്ലൂസീവ് ഷോറുമിനു തുടക്കം കുറിക്കുന്നതിൽ ആഹ്ളാദമുണ്ടെന്ന് ടൈറ്റൻ കമ്പനി ഫ്രാഗ്രൻസ് ആൻറ് അസസ്സറീസ് വിഭാഗം സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. സുപ്രധാന മേഖലകളിൽ പ്രവർത്തനമാരംഭിച്ച് ബ്രാൻഡിൻറെ സാന്നിധ്യം വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം അതുല്യമായ ഷോപിങ് അനുഭവങ്ങളും പ്രദാനം ചെയ്യും. സ്റ്റോറുകളിലൂടേയും ഓൺലൈനിലൂടേയും ഉപഭോക്തൃ നിര വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിലെ അനുകൂല സാഹചര്യങ്ങളും തങ്ങളുടെ ഉൽപന്നങ്ങളോടുള്ള ആവേശകരമായ പ്രതികരണവും കണക്കിലെടുക്കുമ്പോൾ എർത്തിൻറേയും ഫാസ്റ്റ്ട്രാക്കിൻറേയും ബാഗുകൾക്ക് 2027 സാമ്പത്തിക വർഷത്തോടെ 1000 കോടിയിലേറെ വരുമാനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഗുപ്ത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.