- Trending Now:
ഇന്‍സ്റ്റഗ്രാമില്‍ സജീവമായി നില്‍ക്കുന്നവര്‍ക്ക് വരുമാനം നേടാന്‍ ഇതാ അവസരം വരുന്നു. വൈകാതെ തന്നെ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍നിന്ന് വരുമാനവും നേടാനാകും. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് വീഡിയോകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് പണം നല്‍കുന്നതിനായി ഇന്‍സ്റ്റാഗ്രാം പുതിയ ബോണസ് പേയ്മെന്റ് പ്രോഗ്രാം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവര്‍ക്കായിരിക്കും ഈ ബോണസ് ലഭിക്കുക. ആപ്ലിക്കേഷന്‍ ഗവേഷകനായ അലസ്സാന്‍ഡ്രോ പലുസിയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്. റീസല്‍സ് പങ്കുവയ്ക്കുന്നവര്‍ക്ക് മികച്ച വരുമാനം നേടാനാകുന്ന പദ്ധതിയാണിത്. സ്‌നാപ്ചാറ്റിന്റെ സ്പോട്ട്ലൈറ്റ് വീഡിയോകള്‍ക്ക് സമാനമായ രീതിയിലാണ് ഇന്‍സ്റ്റഗ്രാമിന്റെ ബോണസ് പ്രോഗ്രാം എന്നാണ് വിവരം. റീല്‍സ് പങ്കുവയ്ക്കുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ദിവസം 7 കോടിയിലധികം രൂപയാണ് ബോണസായി നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പണമായിട്ടാണോ ബോണസ് നല്‍കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അപ്ലോഡ് ചെയ്ത വീഡിയോകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ബോണസ് നല്‍കുക. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ റീല്‍സിന്റെ ആഗമനം. ഇതോടെ ടിക് ടോക്കില്‍ സജീവമായിരുന്ന നിരവധിയാളുകളുകളാണ് റീല്‍സിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുക്കയറിയത്. എഡിറ്റിങും ഇഫക്റ്റുകളുമെല്ലാം ചേര്‍ത്ത് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് റീല്‍സില്‍ സൃഷ്ടിക്കാനാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.