Sections

ഭാരം കുറയ്ക്കുന്നവര്‍ക്ക് നിരവധി ആനൂകൂല്യങ്ങള്‍, മടി മാറ്റിവച്ച് ഇറങ്ങിയാല്‍ പത്ത് ലക്ഷം വരെ സ്വന്തമാക്കാം

Tuesday, Sep 27, 2022
Reported By admin
company

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് ഇടയില്‍ ഭാരം കുറയ്ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന കമ്പനി പ്രഖ്യാപിച്ചിരുന്നു

 

കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാവരും പലവിധമായ ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ചില ജീവിത ശൈലികളിലെ മാറ്റവും ജോലി സാഹചര്യങ്ങളിലെ മാറ്റവുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ജീവനക്കാര്‍ക്കിടയില്‍ പുതിയൊരു ഫിറ്റ്‌നെസ് ചലഞ്ച് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ സെറോദ. ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി ആനൂകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചതിന് പുറമെ ഇവരിലെ ഏറ്റവും വലിയ ഭാഗ്യവാന് പത്ത് ലക്ഷം രൂപ സമ്മാനവും നല്‍കും.

ഒരു ദിവസം 350 കലോറി വ്യായാമത്തിലൂടെ ഇല്ലാതാക്കി കളയുക എന്നതടക്കമാണ് ചലഞ്ച്. 90 ശതമാനം ദിവസവും ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുന്നവരായിരിക്കും ജേതാക്കള്‍. ഈ ചലഞ്ചില്‍ പങ്കെടുക്കുകയും വിജയം കാണുകയും ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം ഒരു മാസത്തെ വേതനം അധികമായി ലഭിക്കും. ഇതില്‍ തന്നെ ഭാഗ്യവാനെ തെരഞ്ഞെടുത്ത്, പത്ത് ലക്ഷം രൂപയും സമ്മാനം നല്‍കും.

ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും അവരെ ആക്ടീവായി നിലനിര്‍ത്താന്‍ തങ്ങളാലാവും വിധം ശ്രമിക്കുകയാണ് കമ്പനി. സിഇഒ നിതിന്‍ കാമത്താണ് ഇതിന്റെയെല്ലാം പിന്നില്‍. കമ്പനിയില്‍ ഭൂരിഭാഗം പേരും വര്‍ക്ക് ഫ്രം ആണ് ചെയ്യുന്നത്. എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ, സ്ഥിരമായ ഇരിപ്പ് പ്രശ്‌നമായി തുടങ്ങി. ഇത് പുകവലി പോലെ ഒരു ദുശ്ശീലമായി മാറി. ഇതായിരിക്കും അടുത്ത മഹാമാരിയെന്നും നിതിന്‍ കാമത്ത് പ്രഖ്യാപനം നടത്തി സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. 

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് ഇടയില്‍ ഭാരം കുറയ്ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ ജീവനക്കാര്‍ക്ക്  ഇന്‍സെന്റീവുകളായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു മാസത്തെ വേതനത്തിന്റെ പകുതി ബോണസ് നല്‍കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.