Sections

മൃഗങ്ങള്‍ക്ക് സ്‌നേഹവും സാന്ത്വനവും നല്‍കി കൊണ്ട് ആദായം നേടാം

Saturday, Jan 15, 2022
Reported By Admin
animal

എന്നാല്‍ ചാടി കേറി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഇത്

 

പല ആളുകളും ആദായം നേടുന്നതിനായി പല വഴികളുമാണ് തേടുന്നത്. എന്നാല്‍ ശാരീരികമായ കുറച്ച് അധ്വാനിക്കാനും മൃഗങ്ങള്‍ക്ക് സ്‌നേഹവും സാന്ത്വനവും നല്‍കാനും നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഈ കാര്‍ഷിക സംരംഭത്തിലൂടെ നിങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാക്കാം. മികച്ച വരുമാനം നേടാവുന്ന കൃഷി രീതിയാണ് ആടു വളര്‍ത്തല്‍. എന്നാല്‍ ചാടി കേറി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഇത്. ആട് വളര്‍ത്തലിന് ശ്രദ്ധ വളരെയേറെ ആവശ്യമാണ്. ആടു വളര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

1. ആദ്യമായി തന്നെ ആടു വളര്‍ത്തല്‍ സംരംഭംഒരു പ്രജനന യൂണിറ്റായി തുടങ്ങുക. ഒരു യൂണിറ്റില്‍ 19 പെണ്ണാടുകള്‍,1 മുട്ടനാട്, ആകെ 20 ആടുകള്‍ ഉണ്ടാകും. 
2. 6 മുതല്‍ 8 മാസം പ്രായമുള്ള വര്‍ഗ്ഗ ഗുണമേന്മ യുള്ള 19 മലബാറി പെണ്ണാടുകളെയും രക്തബന്ധം ഇല്ലാത്തതും ഗുണമേന്മയുള്ളതുമായ ഒരു മുട്ടന്‍ ആടിനെയും വാങ്ങി ഇന്‍ഷുറന്‍സ് ചെയ്യുക.
3. ഇവയ്ക്കു വിരമരുന്നു  നല്‍കി ആടു വസന്ത. കുരളടപ്പന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി 21 ദിവസം ക്വാറന്റൈന്‍ നല്‍കി വേണം ഫാമില്‍ പ്രവേശിപ്പിക്കുന്നത്.
4. 240 ചതുരശ്ര അടി വിസ്താരം ഉള്ള ഒരു കൂടു നിര്‍മിക്കാന്‍  400 രൂപ നിരക്കില്‍ 1 ലക്ഷം രൂപ വേണ്ടി വരും .പെണ്ണാടിനു 10 ചതുരശ്ര അടി, മുട്ടനാടിനു 20 ചതുരശ്ര അടി, കുട്ടികള്‍ക്ക് 1 ചതുരശ്ര അടി സ്ഥല വിസ്തീര്‍ണം വേണ്ടിവരും
5. മൂന്നു ലക്ഷം രൂപയും 50 സെന്റ് സ്ഥലവും വേണ്ടി വരുന്ന ഒരു സംരംഭം ആണിത്.

6. 20 ആടില്‍ കുറവായത് കൊണ്ടു പഞ്ചായത്തു ലൈസന്‍സ് വേണ്ട. ഒപ്പം വൈദ്യതി കണക്ഷനും വേണ്ട. ഒരു ദിവസം 40 ലിറ്റര്‍ വെള്ളവും മതിയാകും. പ്രത്യേകിച്ചു  ജോലിക്കാരെ വേണ്ടതില്ല
7. 19 പെണ്ണാടുകളെ ബ്രീഡ് ചെയ്യാനായി ഈ മുട്ടാനാടിനെ ഉപയോഗിക്കാം. അവയ്ക്കുണ്ടാകുന്ന മുഴുവന്‍ കുട്ടികളെയും 3 മാസം എത്തുമ്പോള്‍ വില്‍ക്കണം. ഈ സംരംഭത്തിലൂടെ ഒരു വര്‍ഷം 38 ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍ കഴിയും.
8. 10 കിലോ തൂക്കം വരുന്ന 3 മാസം പ്രായത്തില്‍ 350 രൂപ നിരക്കില്‍ 10 കുട്ടികളുടെ വില്പനയിലൂടെ 1.33 ലക്ഷം രൂപ വരുമാനമായി ലഭിക്കും. 3 വര്‍ഷം കൊണ്ടു പ്രോജക്ട് ബ്രേക്ക് ഇവന്‍ ആവുകയും ചെയ്യും.
9. നല്ലയിനം ആട്ടിന്‍ കുട്ടികളെ അന്ത പ്രജനനം ഒഴിവാക്കി പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന അംഗീകൃത ആടു വളര്‍ത്തല്‍ യൂണിറ്റായി ഈ സംരംഭത്തെ മാറ്റം.
10. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ഗുണമേന്മയുള്ള ആട്ടിന്‍ കുട്ടികളുടെ വിപണനകേന്ദ്രം ആയി ലാഭകരമായി പ്രവര്‍ത്തിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.