Sections

യൂണികോണ്‍ ക്ലബില്‍ ഇടം നേടി ഇ-വാലറ്റ് കമ്പനിയായ മൊബിക്വിക്

Saturday, Oct 16, 2021
Reported By Admin
mobikwik

പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 1900 കോടി രൂപ സമാഹരിക്കുകയാണ് മൊബിക്വികിന്റെ ലക്ഷ്യം
 

പ്രമുഖ ഇ-വാലറ്റ് കമ്പനിയായ മൊബിക്വിക് ബില്യണ്‍ ഡോളര്‍ മൂല്യവുമായി യൂണികോണ്‍ ക്ലബില്‍. അടുത്താഴ്ച കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടക്കാനിരിക്കെയാണ് ഇത്. ഈ വര്‍ഷം ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന 33 ാമത്തെ കമ്പനിയാണ് മൊബിക്വിക്. കഴിഞ്ഞ ദിവസം എംപ്ലോയീ സ്റ്റോക് ഓപ്ഷന്‍ പ്ലാന്‍ (ഇഎസ്ഒപി) പ്രകാരമുള്ള ഓഹരികളുടെ വില്‍പ്പന നടത്തിയതോടെയാണ് ഈ ഫിന്‍ടെക് കമ്പനിയുടെ മൂല്യം വര്‍ധിച്ചത്. ഇപ്പോള്‍ കമ്പനിയുടെ മൂല്യം 1.5-1.7 ശതകോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.

മിക്ക മൊബിക്വിക് ജീവനക്കാരും ഇഎസ്ഒപി വിന്‍ഡോ പ്രയോജനപ്പെടുത്തി തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിച്ചു. ഈ വര്‍ഷം ആദ്യം അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി മൊബിക്വികില്‍ നിക്ഷേപം നടത്തിയിരുന്നു. നടക്കാനിരിക്കുന്ന പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 1900 കോടി രൂപ സമാഹരിക്കുകയാണ് മൊബിക്വികിന്റെ ലക്ഷ്യം.

മൊബീല്‍ വാലറ്റ് സേവനങ്ങളുമായി ഒരു ദശാബ്ദം മുമ്പ് സ്ഥാപിതമായ കമ്പനിയാണ് മൊബിക്വിക്. എന്നാല്‍ പിന്നീട് ചെറുകിട വായ്പകള്‍, ബിഎന്‍പിഎല്‍, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങള്‍ നല്‍കിത്തുടങ്ങി. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 302 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം കുറവാണിത്. 101 ദശലക്ഷം യൂസേഴ്‌സ് മൊബിക്വിക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.