Sections

ഇ കൊമേഴ്സ് വില്‍പ്പന ഇത്തവണയും റെക്കോര്‍ഡ് ഉയര്‍ത്തുമോ....?

Friday, Sep 24, 2021
Reported By Admin
e-commerce

റെക്കോര്‍ഡ് ഉയര്‍ത്താനൊരുങ്ങി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും


ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് സൈറ്റുകള്‍ ഈ വര്‍ഷത്തെ  ഉത്സവസീസണ്‍ അവിസ്മരണീയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ ഏകദേശം 66500 കോടി രൂപയുടെ (9 ശതകോടി ഡോളര്‍) വില്‍പ്പന ഇ കൊമേഴ്സ് കമ്പനികള്‍ നടത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 2019 ല്‍ 5 ശതകോടി ഡോളറിന്റേതായിരുന്നു വില്‍പ്പന. കോവിഡ് വ്യാപനം മറ്റെല്ലാം മേഖകളില്‍ നിന്നും വിഭിന്നമായി ഇ കൊമേഴ്സ് മേഖലയ്ക്ക് അനുഗ്രഹമാകുകയായിരുന്നു.

ഈ ഉത്സവ സീസണില്‍ മുന്‍വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനമെങ്കിലും കൂടുതല്‍ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്സീര്‍ തയാറാക്കിയ ഇ കൊമേഴ്സ് ഫെസ്റ്റിവല്‍ സീസണ്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020 ല്‍ ഉത്സവകാല വില്‍പ്പന 8.3 ശതകോടി ഡോളറിലെത്തിയിരുന്നു. ഇ കൊമേഴ്സ് സ്ഥാപനങ്ങളും ഉത്സവ സീസണ്‍ മുതലാക്കാനുള്ള തയാറെടുപ്പിലാണ്. ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് എന്ന പേരില്‍ ഒക്ടോബര്‍ 7 മുതല്‍ 12 വരെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാകും ഉത്സവകാല വില്‍പ്പന നടത്തുക.

അതേസമയം ഉത്സവ സീസണോട് അനുബന്ധിച്ച് 1.10 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് ആമസോണ്‍. 2025 ഓടെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണെന്ന് കമ്പനി പറയുന്നു. പാക്കിംഗ്, ഷിപ്പിംഗ്, ഡെിവറിംഗ് എന്നിവയിലേക്കാണ് കൂടുതല്‍ ആളുകളയെും പുതുതായി നിയമിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവന വിഭാഗത്തിലേക്കും ആളുകളെ നിയമിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.