- Trending Now:
കൊച്ചി: കേരളത്തിലെ തങ്ങളുടെ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 37 ശതമാനം വർധിക്കുമെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തെ മുൻനിര സ്ഥാപനമായ സോണി പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ ഓണത്തിന് കഴിഞ്ഞ വർഷത്തെ ഓണത്തെ അപേക്ഷിച്ച് 50 ശതമാനം വളർച്ചയും സോണി പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള തങ്ങളുടെ വരുമാനം അടുത്ത ഏതാനും വർഷങ്ങളിൽ 10,000 കോടി രൂപയാകുമെന്നും ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകുമെന്നും ജപ്പാനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമനായ സോണി വിലയിരുത്തുന്നു.
2022-23 വർഷത്തിൽ കമ്പനി 6353 കോടി രൂപയുടെ വരുമാനം രാജ്യത്തു നിന്നു കൈവരിച്ചതായി സോണി ഇന്ത്യ മാനേജിങ് ഡയറക്ടർ സുനിൽ നയ്യാർ പറഞ്ഞു. പ്രീമിയം ടെലിവിഷൻ വിഭാഗത്തോടൊപ്പം ഓഡിയോ, ഇമേജിങ് ഉൽപന്നങ്ങളും ഈ മുന്നേറ്റത്തിനു പിന്തുണ നൽകി. ഗെയിമിങ് മേഖലയിലേയും ഇമേജിങ് ബിസിനസിലേയും അതിവേഗ വളർച്ച പ്രയോജനപ്പെടുത്താനും സോണി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിലവിൽ അമേരിക്കയും ചൈനയും ജപ്പാനുമാണ് സോണിയുടെ ഏറ്റവും വലിയ മൂന്നു വിപണികൾ ഇതിനു പിന്നിലായി ഇന്ത്യയുമുണ്ട്. ഇന്ത്യ ഉടൻ തന്നെ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനിൽ നയ്യാർ പറഞ്ഞു.
ടിവി ബിസിനസായിരിക്കും കമ്പനിയുടെ വളർച്ചയ്ക്ക് പ്രാഥമിക പിന്തുണ നൽകുക. അതേ സമയം സൗണ്ട് ബാറുകളും പാർട്ടി സ്പീക്കറുകളും വയർലെസ് ഹെഡ്ഫോണുകളും ബഡ്സുകളും അടക്കമുള്ളവയുമായി ഓഡിയോ ബിസിനസും മികച്ച പിന്തുണ നൽകും. പരമ്പരാഗത ഓഡിയോ എന്നതിൽ നിന്ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുതുതലമുറയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാകും നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.