- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര പരിസ്ഥിതി സൗഹൃദ പെയിൻറുകമ്പനിയായ ജെഎസ്ഡബ്ല്യു പെയിൻറ്സ് ദക്ഷിണേന്ത്യൻ ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാനെ നിയമിച്ചു. 24 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻറെ ഭാഗമായ ജെഎസ്ഡബ്ല്യു പെയിൻറ്സിന് തന്ത്രപരമായ ഈ പങ്കാളിത്തം വഴി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും.
കമ്പനിയുടെ പുതിയ കാമ്പെയിനായ ഖൂബ്സൂറത്ത് സോച്ചിൽ ബ്രാൻഡ് അംബാസഡർമാരായ ദുൽഖർ സൽമാനും ആലിയ ഭട്ടും പങ്കാളികളായി.
ദുൽഖർ സൽമാൻറെ ജനപ്രീതിയും വ്യത്യസ്ഥമായ അഭിനയ ചാരുതയും ജെഎസ്ഡബ്ല്യു പെയിൻറ്സിനെ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീയമാക്കുമെന്നും ഇതുവഴി ദക്ഷിണേന്ത്യയിലെ വിപണി സാന്നിധ്യം ശക്തിപ്പെടുത്താനാവുമെന്നും ജെഎസ്ഡബ്ല്യു പെയിൻറ്സ് ജോയിൻറ് എംഡിയും സിഇഒയുമായ എഎസ് സുന്ദരേശൻ അഭിപ്രായപ്പെട്ടു.
ഗുണനിലവാരത്തോടും മൂല്യങ്ങളോടുമുള്ള തൻറെ പ്രതിബദ്ധത പ്രതിഫലി പ്പിക്കുന്ന യുവ ബ്രാൻഡായ ജെഎസ്ഡബ്ല്യു പെയിൻറ്സുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.