കണ്ണിന്റെ ഉപരിതലത്തിൽ ആവശ്യത്തിന് ലൂബ്രിക്കേഷനും ഈർപ്പവും ഇല്ലാത്ത ഒരു വിട്ടുമാറാത്ത അവസ്ഥയാണ് വരണ്ട കണ്ണുകൾ. ഇത് വായന, ഡ്രൈവിംഗ്, അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യൽ തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ വെല്ലുവിളിക്കുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ലൂബ്രിക്കേഷൻ നൽകുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും കണ്ണുനീർ അവശ്യമാണ്. കണ്ണുകൾ ശരിയായി ലൂബ്രിക്കേറ്റ് ചെയ്യാത്തപ്പോൾ, അവ വീക്കം, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുകയും കേടുപാടുകൾക്കും ഇരയാകുകയും ചെയ്യും, ഇത് കാഴ്ചയെയും വ്യക്തതയെയും ബാധിക്കും. ഡ്രൈ ഐ സിൻഡ്രോ രണ്ട് തരമുണ്ട്.
- കണ്ണിലെ ലാക്രിമൽ ഗ്ലാന്റിൽ നിന്നും കണ്ണുനീരുൽപാദിപ്പിച്ച് അത് നോർമലായി പോകുന്നു. എന്നാൽ ചിലപ്പോൾ ഇതേ രീതിയിൽ കണ്ണുനീർ ഉൽപാദിപ്പിയ്ക്കാൻ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യൻസി ഡ്രൈ ഐ എന്നാണ് പറയുന്നത്.
- ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്.അന്തരീക്ഷത്തിലേയ്ക്ക് കണ്ണുനീർ ആവിയായി പോകുന്നു. ഇതിന് കാരണം നാം കണ്ണ് നോർമലായി ചിമ്മാതിരിയ്ക്കുമ്പോഴാണ്. പ്രത്യേകിച്ച് സ്ക്രീനിൽ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ. സ്ക്രീനിൽ നോക്കുമ്പോൾ, ഇത് മൊബൈൽ ആണെങ്കിലും ലാപ്ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാൻ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോൾ കണ്ണുനീര് സ്വാഭാവികമായി കണ്ണിൽ പരന്ന് കണ്ണിന് സ്വാഭാവിക ഈർപ്പമുണ്ടാകും. എന്നാൽ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോൾ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരൾച്ചയുണ്ടാക്കുന്നു. കണ്ണുനീർ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നു.
പരിഹാരം
- ആയുർവേദം ശുപാർശ ചെയ്യുന്ന പ്രധാന പരിഹാരമാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും 1 മുതൽ 2 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കണം. പച്ചക്കറികൾ, പഴങ്ങൾ, പുതിയ ഭക്ഷണങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരിക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കണ്ണുനീരിന്റെ ഗുണനിലവാരം വർധിപ്പിക്കും. 7 മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നതും കണ്ണിന്റെ വരൾച്ച മാറ്റാൻ സഹായിക്കും.
- വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ് നെല്ലിക്ക. വരണ്ട കണ്ണുകൾക്കുള്ള ഒരു പ്രധാന പ്രകൃതിദത്ത പ്രതിവിധിയാണിത്. നെല്ലിക്ക കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നെല്ലിക്കയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കണ്ണിന്റെ ചുവപ്പും അസ്വസ്ഥതയും കുറയ്ക്കുന്നു.
- കൂടുതൽ കഠിനമായ കേസുകളിൽ, വീക്കം കുറയ്ക്കാനും കണ്ണുനീർ ഉൽപാദനം വർദ്ധിപ്പിക്കാനും മരുന്ന് അടങ്ങിയ ഐ ഡ്രോപ്പ്സ് നിർദ്ദേശിച്ചേക്കാം.
- സ്ക്രീനിലേക്ക് ദീർഘനേരം നോക്കിയിരിക്കുന്നവർക്ക് കണ്ണുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സഹായിക്കുന്ന ബ്ലൂ-കട്ട് ഗ്ലാസുകൾ ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് നല്ലൊരു പ്രതിരോധമാണ്.
- ഓഫീസുകളിലാണെങ്കിൽ ഹ്യുമിഡിഫയർ വയ്ക്കുന്നത് കണ്ണിലെ ജലാംശം വറ്റിപ്പോകുന്നത് തടയാൻ സഹായിക്കും. എസി അന്തരീക്ഷത്തിൽ കണ്ണ് ഡ്രൈ ആകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ കൈകാര്യം ചെയ്യുന്നതിനാണ് ഹ്യുമിഡിഫയർ സ്ഥാപിക്കുന്നത്.
- മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ചിലവിടുന്ന ജോലി ചെയ്യുന്നവർ ഓരോ 20 മിനുറ്റിലും സ്ക്രീനിൽ നിന്ന് കണ്ണിന് ബ്രേക്ക് (ഇടവേള) നൽകണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം നൽകേണ്ടത്. എന്നിട്ട് ഈ ഇരുപത് സെക്കൻഡിൽ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ഒരിക്കലും ബ്രേക്കെടുക്കുമ്പോൾ ഫോണിലേക്ക് നോക്കരുത്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ആർത്തവ സമയത്തെ വേദനയ്ക്കുള്ള പരിഹാരങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.