Sections

ലഹരി മരുന്നുകളുടെ പിടിയിൽ യുവതലമുറ: കാരണം, ലക്ഷണങ്ങൾ, രക്ഷപ്പെടാനുള്ള വഴികൾ

Saturday, Apr 19, 2025
Reported By Soumya
Drug Abuse Among Youth: A Growing Menace Threatening the Future

ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം, വികാരങ്ങൾ, പെരുമാറ്റം, ധാരണ, ഇന്ദ്രിയങ്ങൾ എന്നിവയെ ബാധിക്കുകയും, വ്യക്തിയെ അപകടകരമായ നിലയിലേക്കും തള്ളിവിടുകയും ചെയ്യുന്നു. ഇന്നത്തെ യുവതലമുറ ലഹരി വസ്തുക്കളുടെ പിടിയിലായി ജീവിതം വഴിതെറ്റുന്ന ഭീകര സാഹചര്യമാണു നമ്മൾ അഭിമുഖീകരിക്കുന്നത്.

യുവജനങ്ങളിൽ ലഹരി വ്യാപനത്തിന്റെ കാരണം

യുവാക്കൾക്ക് ലഹരി വസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവ് കുറവാണ്. താൽക്കാലിക ലാഭം മാത്രം കാണുകയും ഭാവിയിലുണ്ടാകാവുന്ന അപകടങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. പല യുവാക്കളും ലഹരി വസ്തുക്കൾ 'ഒരിക്കൽ നോക്കിയാലോ' എന്ന ചിന്തയിൽ പരീക്ഷിക്കാൻ തുടങ്ങുന്നു. എന്നാൽ ഒറ്റ പ്രാവശ്യം എന്ന് തുടങ്ങുന്ന ശീലം പിന്നീട് ആസക്തിയിലേക്കും ആശ്രയത്തിലേക്കും നയിക്കുന്നു. വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന, ഏകാന്തതയിലും ജീവിക്കുന്ന ചിലർ ഈ വിഷവസ്തുക്കളെ ഒരു ആശ്വാസമെന്ന രീതിയിൽ സമീപിക്കുന്നു. ചില സിനിമകളും ഗാനങ്ങളും ലഹരി ഉപയോഗം ഗ്ലാമറസായി ചിത്രീകരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെയും ട്രെൻഡുകളിലെയും ആ സ്വാധീനം പലപ്പോഴും നേരല്ലാത്ത വഴിയിലേക്ക് യുവാക്കളെ നയിക്കുന്നു. മാതാപിതാക്കളുടെ ശ്രദ്ധയുടെ കുറവ്, വീട്ടിൽ ഉണ്ടാകുന്ന തർക്കങ്ങൾ, അനാഥാവസ്ഥ തുടങ്ങിയവയും കുട്ടിയെ മോശം കൂട്ടുകെട്ടുകളിലേക്കും ലഹരിയിലേക്കും നയിക്കാം.

ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങൾ

ശാരീരിക ലക്ഷണങ്ങൾ
  • ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും
  • വിളർച്ച
  • ഭാരക്കുറവ്
  • ഭക്ഷണക്രമത്തിലും ഉറക്കത്തിലും മാറ്റം
  • ശരീരത്തിൽ പോറലുകളും മുറിപ്പാടുകളും
  • വ്യക്തിശുചിത്വം പാലിക്കാൻ വിമുഖത
പെരുമാറ്റപരമായ ലക്ഷണങ്ങൾ
  • കൂട്ടുകെട്ടുകളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ
  • മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം
  • മുൻപ് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താത്പര്യക്കുറവ്
  • ഉത്തരവാദിത്വം ഇല്ലായ്മ
  • അനാവശ്യമായ വാദപ്രതിവാദങ്ങൾ
  • മോഷണം, കുറ്റകൃത്യചായ്വുള്ള പെരുമാറ്റം
  • അക്രമ സ്വഭാവം
  • അപകടസാധ്യതകൾ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം
മാനസിക/വൈകാരിക ലക്ഷണങ്ങൾ
  • ആത്മനിന്ദ
  • ആത്മവിശ്വാസക്കുറവ്
  • തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ
  • അടിക്കടി മാറുന്ന വൈകാരികാവസ്ഥ
  • മടി, ക്ഷീണം, രോഷം
  • ആകാംക്ഷയും വിഷാദവും
  • സ്വയം ഉപദ്രവിക്കാൻ ശ്രമം

ലഹരിയിൽ നിന്ന് എങ്ങനെ രക്ഷനേടാം?

  • കൂട്ടുകാരുടെ സമ്മർദത്തെ ചെറുക്കാനുള്ള വഴികൾ, മയക്കുമരുന്ന് ഓഫറുകൾ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച് ഒരുമിച്ച് ചർച്ചചെയ്യുക.
  • മദ്യം, മയക്കുമരുന്ന്, പാൻമസാല, പുകവലി എന്നിങ്ങനെ ഏതുതരം ലഹരിക്കടിപ്പെട്ടവരും സ്വയം തീരുമാനമെടുത്ത് ഈ ശീലം നിർത്താൻ ശ്രമിക്കുന്നതാണ് നല്ലത്.
  • കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും തന്റെ തീരുമാനം അറിയിച്ച് പിന്തുണ നേടാവുന്നതാണ്.
  • സ്വന്തം ശ്രമങ്ങൾ വേണ്ടത്ര വിജയിക്കുന്നില്ലെങ്കിൽ ലഹരി വിമുക്ത ചികിത്സാ കേന്ദ്രവുമായോ ഡോക്ടറുമായോ ബന്ധപ്പെടുക.
  • ലഹരി വിമുക്ത ചികിത്സയ്ക്ക് പോയെന്നു കരുതി സമൂഹം ദുർമാർഗിയാണെന്ന് വിധിയെഴുതുമെന്ന ധാരണ ആദ്യം ഒഴിവാക്കണം.
  • ലഹരി ഉപയോഗം നിർത്തുമ്പോഴുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾക്കുള്ള ചികിത്സയും ലഹരിവസ്തുക്കളുടെ തുടർന്നുള്ള ഉപയോഗം തടയാനുള്ള ചികിത്സയും ശാസ്ത്രീയമായി നടത്തേണ്ടതാണ്.
  • സൈക്കോതെറാപ്പി, ബിഹേവിയർ തെറാപ്പി, കൗൺസിലിംഗ് തുടങ്ങിയ ചികിത്സകളും നൽകണം.

രക്ഷിതാക്കളുടെ പങ്ക്

കുട്ടിയിൽ എന്തെങ്കിലും അന്യമായ പെരുമാറ്റം കണ്ടാൽ, ഉടൻ തന്നെ വിദഗ്ധരുടെ സഹായം തേടുക. വഴക്കു പറയലോ ശിക്ഷിക്കലോ വഴി പെട്ടെന്ന് പ്രശ്‌നം തീരില്ല. മാതാപിതാക്കൾ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, പ്രൊഫഷണൽ സഹായം നേടണമെന്നും മനസ്സിലാക്കണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.