- Trending Now:
പ്രാഥമിക ഓഹരി വില്‍പ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുകള്‍ നടത്തി പ്രമുഖ ഡോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ദ്രോണാചാര്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 13 മുതലാണ് പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഐപിഒ ഡിസംബര്‍ 15ന് അവസാനിക്കും. 52 രൂപ മുതല്‍ 54 രൂപ വരെയാണ് ഐപിഒയുടെ പ്രസ് ബ്രാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്.
2,000 ഓഹരികളാണ് ഐപിഒയുടെ ഒരു ലോട്ടില്‍ ഉണ്ടാവുക. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പരമാവധി 1.08 ലക്ഷം രൂപ വരെയാണ് ഐപിഒയില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ബിഎസ്ഇ, എസ്എംഇ എന്നിങ്ങനെ രണ്ട് എക്‌സ്‌ചേഞ്ചിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയെന്ന് ദ്രോണാചാര്യ അറിയിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക ഡ്രോണുകളും നിര്‍മ്മാണ സാമഗ്രികളും വാങ്ങാനാണ് വിനിയോഗിക്കുക.
പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ്രോണാചാര്യ ഡോണ്‍ നിര്‍മ്മാണം, ഏരിയല്‍ സിനിമാറ്റോഗ്രഫി, ഡോണ്‍ ഡാറ്റ പ്രോസസിംഗ് തുടങ്ങി ഏഴോളം മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനം കൂടിയാണ്. 2022 മാര്‍ച്ച് മുതല്‍ 180 പേര്‍ക്കാണ് ദ്രോണാചാര്യ ഡാണ്‍ പൈലറ്റ് പരിശീലനം നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.