Sections

ഡ്രൈവർ കം സെക്യൂരിറ്റി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക, മെക്കാനിക്ക്, അഡീ. ഗവ. പ്ലീഡർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Mar 14, 2024
Reported By Admin
Job Offer

അഭിമുഖം

മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്' മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ്, കോ-ഓർഡിനേറ്ററെ ഒരു മാസത്തേക്ക്' നിയമിക്കും. യോഗ്യത: പ്ലസ്ടു/ വി എച്ച് എസ് സി, കമ്പ്യൂട്ടർ പരിജ്ഞാനം. ഫിഷിങ്, ക്രാഫ്റ്റ്, ഗീയർ എന്നിവ വിഷയമായി വി എച്ച് എസ് സി/ ഇതര കോഴ്സുകൾ പഠിച്ചവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജാലിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും, മത്സ്യവകുപ്പിന്റെ മറൈൻ പ്രോജക്ടുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗത്തിന്റെ രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ-14 എ. റ്റി.സി. 82/258, സമദ്' ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035) മാർച്ച് 16 രാവിലെ 10.30-ന് അഭിമുഖത്തിന് എത്തണം. ഫോൺ- 0471 2325483.

വാക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം . യോഗ്യത : പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.

മെക്കാനിക് ഒഴിവ്

അഴീക്കോട് മത്സ്യഫെഡ് ഒബിഎം വർക്ക്ഷോപ്പിലേക്ക് മെക്കാനിക് തസ്തികയിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി എം സർവീസിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയമുള്ളവരെ പരിഗണിക്കും. മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രങ്ക് സെറ്റ് ചെയ്യുന്നതിന് പ്രാവീണ്യം ഉണ്ടാകണം. അപേക്ഷ മാർച്ച് 23ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 0487- 2396106.

അധ്യാപക ഒഴിവ്

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ (എംസിആർടി) തസ്തികയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയത്തിലും ദിവസവേതാടിസ്ഥാനത്തിലാണ് നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ളവർക്ക് വെയിറ്റേജ് ലഭിക്കും. പ്രാദേശികമായ മുൻഗണന ലഭിക്കില്ല. താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവരെ അപേക്ഷിക്കാവൂ. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 15ന് മുമ്പായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിങ് ഒന്നാംനില, ചാലക്കുടി 680307 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം. ഫോൺ: 0480 2706100.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

അഡീഷണൽ ഗവ. പ്ലീഡർ നിയമനം

തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി -11ലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോൾമെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ എന്നിവയടങ്ങിയ ബയോഡാറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , അപേക്ഷകൻ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തിൽ മാർച്ച് 28നകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.