Sections

ഉണക്കമീന്‍ പ്രതിമാസം 2 ലക്ഷം വരെ ആദായം നല്‍കുന്ന ബിസിനസ്സോ ?

Sunday, May 22, 2022
Reported By admin
fishmeal business

വേണ്ടത്ര ഗുണനിലവാരം ഇല്ലാതെയാണ് ഉണക്കമീന്‍ ഉല്‍പ്പാദനം നടത്തുന്നത്. എക്കാലത്തും വിപണിയുള്ള ഉണക്കമീന്‍ ബിസിനസിനെ വേണ്ടത്ര ഗൗരവത്തില്‍ ഇപ്പോഴും കേരളത്തിലുള്ളവര്‍ കാണുന്നില്ലെന്നതാണ് വാസ്തവം.


മീനില്ലാതെ ചോറ് ഇറങ്ങില്ലെന്ന് പരിതപിക്കുന്നവരാണ് മലയാളികള്‍.പച്ച മീന് കിട്ടിയില്ലെങ്കില്‍ ഇച്ചിരി ഉണക്കമീനെങ്കിലും മതിയെന്നാണ് നമുക്കൊക്കെ.അതുകൊണ്ട് തന്നെ മത്സ്യവിപണനം അത്യാവശ്യം വരുമാനം നേടിത്തരുന്നൊരു ബിസിനസുമാണ്.തീരദേശവുമായി ബന്ധപ്പെട്ട് താമസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അനായാസം തുടങ്ങാവുന്ന ഒരു സൈഡ് ബിസിനസാണ് ഉണക്ക മീന്‍ വ്യവസായം. ഇന്ന്  വേണ്ടത്ര ഗുണനിലവാരം ഇല്ലാതെയാണ് ഉണക്കമീന്‍ ഉല്‍പ്പാദനം നടത്തുന്നത്. എക്കാലത്തും വിപണിയുള്ള ഉണക്കമീന്‍ ബിസിനസിനെ വേണ്ടത്ര ഗൗരവത്തില്‍ ഇപ്പോഴും കേരളത്തിലുള്ളവര്‍ കാണുന്നില്ലെന്നതാണ് വാസ്തവം. നല്ല വൃത്തിയും ഗുണനിലവാരവുമുള്ള ഉണക്ക മീനിന് എന്നും വിപണിയുണ്ട്. പച്ച മത്സ്യത്തെ അപേക്ഷിച്ച് ഒട്ടും വിലകുറവല്ല ഇവയ്ക്ക്. എന്നിരുന്നാലും ആളുകള്‍ ഉണക്ക മത്സ്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതൊരു വലിയ ബിസിനസ് സാധ്യതയാണ് തുറന്നുനല്‍കുന്നത്.നല്ല വിപണന സാധ്യതയുള്ള ഒരു ഉല്‍പ്പന്നമാണ് ഉണക്കമീന്‍. ചാകരയുടെ സമയത്ത് മത്സ്യത്തിന് വിലക്കുറവും ട്രോളിങ് നിരോധന സമയത്ത് ഉയര്‍ന്ന വിലയുമായിരിക്കും. അതുകൊണ്ട് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മത്സ്യം നേരത്തെ സംഭരിക്കുക. ഇത് ഓരോ വര്‍ഷവും 20% മുതല്‍ 35%വരെ ലാഭം ലഭിക്കാന്‍ സഹായിക്കും.

കേരളത്തിന്റെ വിപണികളിലേക്ക് ഉണക്കമത്സ്യങ്ങള്‍ എത്തുന്നത് അന്യസംസ്ഥാനത്ത് നിന്നാണ്. രാസവസ്തുക്കളുടെ ഉപയോഗവും വൃത്തിഹീനമായ ചുറ്റുപാടിലുമാണ് ഇവ അന്യസംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വാര്‍ത്തകളും വന്നിരുന്നു. അതുകൊണ്ട് തന്നെ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന ബോധ്യം ജനങ്ങള്‍ക്ക് ഉള്ളതിനാല്‍ പ്രാദേശികമായുള്ള ബ്രാന്റുകള്‍ക്ക് നിലനില്‍പ്പ് വളരെ എളുപ്പമാണ്. ശുചിത്വത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുത്ത് ഈ ബിസിസനസില്‍ വിദഗ്ധരാകാം.

വിപണിയില്‍ നിന്ന് കഴിയുന്നത്ര വിലക്കുറവില്‍ പച്ചമത്സ്യം വാങ്ങി സൂക്ഷിക്കുക. ഇത് ആവശ്യത്തിന് ഉപ്പ് വിതറിയ ശേഷം ഡ്രയറിലോ വെയിലത്ത് വെച്ചോ ഉണക്കിയെടുക്കാം. നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ പാക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച് വില്‍ക്കാം.
ഡ്രയര്‍,മത്സ്യം മുറിച്ച് വൃത്തിയാക്കാനുള്ള ഉപകരണങ്ങള്‍,വെയിങ് മെഷീന്‍ ,പാക്കിങ് മെഷീന്‍ എന്നിവ ആവശ്യമാണ്.സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ ഡ്രയറുകളും ഇപ്പോള്‍ ലഭ്യമാണ്.വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങുന്നുവെങ്കില്‍ എല്ലാംകൂടി കുറഞ്ഞത് ഒരു ലക്ഷം രൂപ മുതല്‍മുടക്കേണ്ടി വരും. കുറഞ്ഞ അളവില്‍ ഉല്‍പ്പാദിപ്പിച്ച് വിപണി പിടിച്ചശേഷം വലിയ രീതിയിലേക്ക് പതുക്കെ മാറിത്തുടങ്ങാം.

ഈ സംരംഭം ആരംഭിക്കാന്‍ എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ നേടേണ്ടതുണ്ട്.തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സും നേടിയിരിക്കണം.ഉദ്യോഗ് ആധാര്‍,ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ പാക്കേഴ്സ് ലൈസന്‍സ്, മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി,ജിഎസ്ടി രജിസ്ട്രേഷന്‍ എന്നിവ നേടിയിരിക്കണം. വ്യാവസായിക അടിസ്ഥാനത്തില്‍ തുടങ്ങുന്നവര്‍ക്ക് മാത്രമേ ഈ അനുമതികള്‍ ആവശ്യമുള്ളൂ. കുടില്‍വ്യവസായമായി ആരംഭിക്കുന്നവര്‍ക്ക് ഈ അനുമതികള്‍ വേണ്ടതില്ല.

പലചരക്ക് കടകള്‍, പച്ചക്കറിക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മത്സ്യക്കടകള്‍, എക്സിബിഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണക്കമീന്‍ വിപണനം നടത്താം. കൂടാതെ ആമസോണ്‍ പോലുള്ള ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തും തങ്ങളുടെ ബ്രാന്റില്‍ ഇവ വില്‍ക്കാം. മികച്ച ഗുണമേന്മയുള്ള ഉണക്കമീനുകള്‍ക്ക് ഓണ്‍ലൈനില്‍ ധാരാളം ഉപഭോക്താക്കളെ നേടാന്‍ സഹായിക്കും.

തീരദേശ വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ ഉണക്കമത്സ്യങ്ങള്‍ വില്‍ക്കുന്നുണ്ട്.പല സംരംഭകരുടെയും ഉല്‍പ്പന്നങ്ങളാണ് ശേഖരിച്ച് വില്‍ക്കുന്നത്. അടുത്തിടെ ആരംഭിച്ച ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയുടെ വില്‍പ്പനയാണ് പ്രതിമാസം നടക്കുന്നത്. അതുകൊണ്ട് തന്നെ സജീവമായി ഈ സംരംഭം കൊണ്ടുപോയാല്‍ ഏതൊരു സംരംഭകനും മികച്ച വരുമാനം നേടാന്‍ സാധിക്കും.

 

Story highlights: Dry fish production was found to be a profitable business with an internal rate of returns (IRR) of 75% and simple rate of returns (SRR) of 43.48% respectively with a net profit margin of ₹2258.83 week-1.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.